ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? ഏപ്രിൽ 14ന് ശേഷം ടിക്കറ്റുകൾ ലഭിക്കുമോ? അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ഏപ്രിൽ 14 ന് ശേഷമുള്ള യാത്രകൾക്കുള്ള റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് നിർത്തി വച്ചിട്ടില്ലെന്നും ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നുമാണ് റെയിൽവേ മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൌൺ കാലയളവ് ഒഴികെ റിസർവ്ഡ് ട്രെയിൻ ടിക്കറ്റിന്റെ ബുക്കിംഗ് ഒരിക്കലും നിർത്തി വച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

 

ബുക്കിംഗ് പുനരാരംഭിച്ചു

ബുക്കിംഗ് പുനരാരംഭിച്ചു

ഏപ്രിൽ 14 ന് ശേഷമുള്ള യാത്രകൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് റെയിൽവേയുടെ വിശദീകരണം. പൂർണ്ണമായ ലോക്ക്ഡൌൺ സമയത്ത് വീടുകളിലേക്ക് മടങ്ങിയവരും ബിസിനസ്സിലേക്കോ ഓഫീസിലേയ്ക്കോ മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ നിരവധി ആളുകൾക്ക് അവരുടെ ട്രെയിൻ ടിക്കറ്റുകൾ എപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്യാൻ ആരംഭിക്കാം. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ലോക്ക് ഡൌൺ നീട്ടുമോ?

ലോക്ക് ഡൌൺ നീട്ടുമോ?

ഏപ്രിൽ 14 ന് ശേഷം രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. അതിനാൽ, നിങ്ങൾ ജോലിയിലും മറ്റും പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഐആർ‌സി‌ടി‌സി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളാണ് 21 ദിവസത്തെ ലോക്ക്ഡൗൺ പോലുള്ള ചില കടുത്ത നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്.

ഓൺലൈൻ ബുക്കിംഗ്

ഓൺലൈൻ ബുക്കിംഗ്

ഏപ്രിൽ 14 വരെ എല്ലാ ട്രെയിൻ യാത്രകളും ഇന്ത്യൻ റെയിൽ‌വേ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഏപ്രിൽ 15 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ല. ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതു മുതൽ ഐആർ‌സി‌ടി‌സി വെബ്‌സൈറ്റിൽ വൻ തിരക്കാണ്. എങ്കിലും നിരവധി ട്രെയിനുകളിൽ സീറ്റുകൾ ലഭ്യമാണെന്ന് റെയിവേ അറിയിച്ചു.

സർക്കാർ നിർദ്ദേശം

സർക്കാർ നിർദ്ദേശം

ലോക്ക്ഡൌൺ കാലയളവ് നീട്ടാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 15 മുതൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവേ ആളുകളെ അനുവദിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം റെയിൽവേ ബോർഡിനാണ്. സ്ഥിതി മെച്ചപ്പെട്ടാൽ ബോർഡ് ട്രെയിൻ സർവീസ് പുനരാരംഭിക്കും. സർക്കാർ നിർദ്ദേശങ്ങൾക്ക് ശേഷം മാത്രം ട്രെയിൻ സർവ്വീസുകൾ സർക്കാർ പുനരാരംഭിക്കൂ.

പൂർണമായും നിർത്തി വച്ചു

പൂർണമായും നിർത്തി വച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനുശേഷം എല്ലാ ട്രെയിനുകളുടെയും മെട്രോകളുടെയും ബസുകളുടെയും സേവനങ്ങൾ നിർത്തി വച്ചത്. എല്ലാ സേവനങ്ങളും ഏപ്രിൽ 14 വരെയാണ് നിർത്തിവച്ചിരിക്കുന്നത്. തുടക്കത്തിൽ മാർച്ച് 22 വരെ സേവനങ്ങൾ റെയിൽവേ നിർത്തിവച്ചിരുന്നു. ചരക്ക് ട്രെയിനുകൾ മാത്രമാണ് നിലവിൽ ഓടുന്നത്.

English summary

IRCTC Online ticket booking was never stopped! Book now, says Railway| ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? ഏപ്രിൽ 14ന് ശേഷം ടിക്കറ്റുകൾ ലഭിക്കുമോ? അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

The Railway Ministry said booking of train tickets has never been stopped except during the lockdown period. Read in malayalam.
Story first published: Saturday, April 4, 2020, 15:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X