ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് സേവനങ്ങളുടെ മെനുവും നിരക്കും പരിഷ്കരിച്ചു. ഐആർസിടിസിയുടെയും താരിഫ് കമ്മറ്റിയുടേയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് നിരക്കിൽ മാറ്റം വരുത്തിയതെന്ന് റെയിവേ മന്ത്രാലയം അറിയിച്ചു. പുതിയ നിരക്ക് അനുസരിച്ച് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് എസി, സെക്കൻഡ് ക്ലാസ് എസി, സ്ലീപ്പർ ക്ലാസ് തുടങ്ങിയ കോച്ചുകളിലെ നിരക്കുകളിൽ മാറ്റം വരുന്നതാണ്. നിരക്ക് വർദ്ധനവ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തിലും ശുചിത്വത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തുമെന്ന് റെയിവേ മന്ത്രാലയം അറിയിച്ചു. കൂടാതെ ഈ കാര്യങ്ങളിൽ ഐആർസിടിസി കൃത്യമായ പരിശോധനകൾ നടത്തുന്നതുമാണ്.
എക്സ്പ്രസ്/ മെയിൽ ട്രെയിനുകളിലെ ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്;
പ്രഭാതഭക്ഷണം (വെജിറ്റേറിയൻ) 35 രൂപ
പ്രഭാതഭക്ഷണം (നോൺ വെജിറ്റേറിയൻ) 45 രൂപ
ഊൺ (വെജിറ്റേറിയൻ) 70 രൂപ
മുട്ടക്കറിയോട് കൂടിയ ഊൺ 80 രൂപ
ചിക്കൻ കറിയോട് കൂടിയ ഊൺ 120 രൂപ
വെജിറ്റബിൾ ബിരിയാണി (350 ഗ്രാം) 70 രൂപ
മുട്ട ബിരിയാണി (350 ഗ്രാം) 80 രൂപ
ചിക്കൻ ബിരിയാണി (350 ഗ്രാം) 100 രൂപ

രാജധാനി, ശതാബ്ദി തുരന്തോ ട്രെയിനുകളിലെ നിരക്കുകൾ
എസി ഫസ്റ്റ് ക്ലാസ്, എസി സെക്കൻഡ് ക്ലാസ് എന്നിവയിൽ പ്രഭാതഭക്ഷണത്തിന് യഥാക്രമം 140 രൂപയും 105 രൂപയുമാണ്. രാജധാനി, ശതാബ്ദി തുരന്തോ ട്രെയിനുകളുടെ എസി ഫസ്റ്റ് ക്ലാസിൽ ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി 245 രൂപയും എസി സെക്കൻഡ്, തേർഡ് ക്ലാസുകളിൽ 185 രൂപയും നൽകണം. വൈകുന്നേരങ്ങളിലെ ചായയ്ക്ക് എസി ഫസ്റ്റ് ക്ലാസിൽ 140 രൂപയും എസി സെക്കൻഡ്, തേർഡ് ക്ലാസുകളിൽ 90 രൂപയും നൽകണം. തുരന്തോ ട്രെയിനുകളുടെ സ്ലീപ്പർ ക്ലാസുകളിൽ പ്രഭാതഭക്ഷണത്തിന് 65 രൂപയും ഊൺ അല്ലെങ്കിൽ അത്താഴത്തിന് 120 രൂപയും വൈകുന്നേരങ്ങളിലെ ചായയ്ക്ക് 50 രൂപയുമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
