രാജ്യം ഉത്സവ സീസണിലേക്ക് അടുക്കുകയാണ്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളികൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയമാണിത്. അതോടൊപ്പം അവധി ദിവസങ്ങൾ ആഘോഷിക്കാൻ യാത്ര പോകുന്നവരും ചെറുതല്ല. എന്നാൽ ഉത്സവ സീസണുകളിൽ രാജ്യത്തെ ട്രെയിനുകളിലെ തിരക്കിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പുതിയ പദ്ധതി വഴി ടിക്കറ്റ് നിരക്കുകളിൽ ഇളവ് നേടാനും സാധിക്കും.
റൗണ്ട് ട്രിപ്പ് പാക്കേജ്
ദീപാവലി, ഛാത്ത് തുടങ്ങിയ ഉത്സവ സീസണുകളിലെ തിരക്ക് നിയന്ത്രിക്കുക, യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് റൗണ്ട് ട്രിപ്പ് പാക്കേജ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ് റൗണ്ട് ട്രിപ്പ് പാക്കേജ്. 2025 ഒക്ടോബര്‍ 13നും 2025 ഒക്ടോബര്‍ 26നും ഇടയിലുള്ള യാത്രാ കാലയളവിലേക്കുള്ള ബുക്കിങ് ആണ് ആദ്യം ആരംഭിക്കുക എന്നും റെയിൽവെ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രണ്ടു ടിക്കറ്റും കണ്‍ഫേം ആണെങ്കിലേ ഇളവിന് അര്‍ഹതയുള്ളൂ. ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. ടിക്കറ്റിൽ മാറ്റങ്ങൾ വരുത്താനും കഴിയില്ല. ഒരേ യാത്രക്കാർ അതേ ക്ലാസ് ടിക്കറ്റിൽ തന്നെ മടങ്ങിവരുമ്പോളെ ഇളവ് ലഭിക്കൂ. കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ടാകാന്‍ പാടില്ല. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പതിവ് ട്രെയിനുകളിലും ഉത്സവകാല ട്രെയിനുകളിലും മാത്രമാണ് ഈ ഇളവുകൾ ലഭിക്കുക. രാജധാനി, തേജസ്, ദുരന്തോ, ശതാബ്ദി, വന്ദേ ഭാരത് തുടങ്ങിയ ട്രെയിനുകളിൽ റൗണ്ട് ട്രിപ്പ് പാക്കേജ് വഴി ടിക്കെറ്റെടുക്കാൻ സാധിക്കില്ല.

എങ്ങനെ ബുക്ക് ചെയ്യാം..?
2025 ഒക്ടോബർ 13 നും 2025 ഒക്ടോബർ 26 നും ഇടയിൽ ട്രെയിൻ ആരംഭിക്കുന്ന തീയതിക്കുള്ള ടിക്കറ്റ് ആദ്യം ബുക്ക് ചെയ്യണം, തുടർന്ന് നവംബർ 17 നും 2025 ഡിസംബർ 1 നും ഇടയിൽ ട്രെയിൻ ആരംഭിക്കുന്ന തീയതിക്കുള്ള കണക്റ്റിംഗ് യാത്രാ സവിശേഷത ഉപയോഗിച്ച് മടക്ക യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം. മടക്ക യാത്ര ബുക്ക് ചെയ്യുന്നതിന് മുൻകൂർ റിസർവേഷൻ കാലയളവ് ബാധകമല്ല.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ ബുക്കിങ് വെബ്‌സൈറ്റിൽ 'കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍' എന്ന ഓപ്‌ഷനിലൂടെ ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ റെയിൽവേ കൌണ്ടറുകളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇന്ത്യ കറങ്ങാം
ഉത്സവ സീസണിലെ അവധി കണക്കാക്കി യാത്ര പ്ലാൻ ചെയ്തിരിക്കുന്നവർക്ക് റൗണ്ട് ട്രിപ്പ് പാക്കേജ് വഴി ടിക്കറ്റ് ബുക്ക് ചെയ്താൻ മികച്ച ലാഭമുണ്ടാക്കാൻ സാധിക്കും. ഉത്തരേന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകവഴി അവരുടെ ആഘോഷങ്ങളിൽ പങ്ക് ചേരാനും ഇന്ത്യയുടെ വൈവിധ്യത്തെ നേരിട്ട് മനസിലാക്കാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications