ഇന്ത്യൻ റെയിൽ ഓരോ തവണയും പുതിയ പരിഷ്കാരങ്ങൾ കൊണ്ടു വരുന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് 2025ൽ നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ കൊണ്ടു വന്നത്. ഇപ്പോൾ വീണ്ടും ടിക്കറ്റ് ബുക്കിംഗ് സമയവുമായി ബന്ധപ്പെട്ട് പരിഷ്കരണം എത്തിയിരിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായിട്ടാണ് ഐആർസിടിസി ബുക്കിംഗ് വിൻഡോയിൽ വിപുലമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇന്ന്, ജനുവരി 5 മുതലാണ് ഈ മാറ്റം വരുന്നത്.
അതായത് പുതിയ ഉത്തരവ് പ്രകാരം, ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഐആർസിടിസി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് അഡ്വാൻസ് റിസർവേഷൻ ആരംഭിക്കുന്ന ആദ്യ ദിവസം രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മുൻപ് ഇത് ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരുന്നു. ഈ സമയപരിധി നാല് മണിക്കൂർ കൂടി നീട്ടി നൽകിയത് ഓൺലൈൻ ബുക്കിംഗ് നടത്തുന്നവർക്ക് വലിയ ആശ്വാസമാകും.
ടിക്കറ്റ് ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനും, സാധാരണക്കാരായ യാത്രക്കാർക്ക് ബുക്കിംഗിൽ മുൻഗണന നൽകാനുമാണ് ഈ പരിഷ്കാരം ലക്ഷ്യമിടുന്നത്. 2025ലാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയത്. തുടക്കത്തിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ, ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ റിസർവേഷൻ ആരംഭിച്ച ആദ്യ 15 മിനിറ്റിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന റെയിൽവേ നിർബന്ധമാക്കിയിരുന്നു. പിന്നീട് ഇത് രാവിലെ 10 മണി വരെയാക്കി ഉയർത്തി.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ പല തരത്തിലുള്ള പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനുകളിലെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന നിലവിലെ രീതിയിൽ മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
ഫൈനൽ ചാർട്ട് തയ്യാറാക്കുന്നതിലെ സമയക്രമം
ടിക്കറ്റ് ബുക്കിംഗിന് പുറമെ ട്രെയിനുകളുടെ ഫൈനൽ ചാർട്ട് തയ്യാറാക്കുന്ന സമയക്രമത്തിലും റെയിൽവേ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പുലർച്ചെ 5:01നും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി 8 മണിക്ക് മുൻപായി തയ്യാറാക്കും. ഉച്ചയ്ക്ക് 2:01 മുതൽ രാത്രി 11:59 വരെയും, അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെയും പുറപ്പെടുന്ന ട്രെയിനുകൾക്ക് യാത്ര തുടങ്ങുന്നതിന് കുറഞ്ഞത് 10 മണിക്കൂർ മുൻപെങ്കിലും ആദ്യ ചാർട്ട് തയ്യാറാക്കണമെന്നാണ് പുതിയ തീരുമാനം.
ഈ സമയക്രമം യാത്രക്കാർക്ക് ആശ്വാസകരമാവും. കാരണം, നേരത്തെ തന്നെ സീറ്റ് ലഭ്യതയെക്കുറിച്ച് വ്യക്തമായ ധാരണ നൽകാൻ ഈ മാറ്റം സഹായിക്കും. പ്രത്യേകിച്ചും വെയിറ്റ്‌ലിസ്റ്റ് അല്ലെങ്കിൽ RAC സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഈ മാറ്റം നേട്ടമാകും. ഇനിയും നിങ്ങളുടെ ആധാർ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലേ? തിരക്കിട്ട് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോൾ അമളി പറ്റാതിരിക്കാൻ വേഗം തന്നെ ആധാർ സ്ഥിരീകരണം പൂർത്തിയാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications