വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) പുതുക്കിയ ഭക്ഷണ മെനു പുറത്തിറക്കി. ജനുവരി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കാമാഖ്യ-ഹൗറ-കാംഖ്യ വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസിലാണ് വിഭവങ്ങള്‍ ആദ്യം ലഭ്യമാക്കുക. ഈ ട്രെയ്നിലെ യാത്രക്കാര്‍ക്ക് വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനാകും.

ഹൗറ-കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ ഭക്ഷണ മെനു
ചായ, ബിസ്ക്കറ്റ്, മഫിന്‍ എന്നിവയ്ക്ക് പുറമേ, വന്ദേ ഭാരത് സ്ലീപ്പറില്‍ (ട്രെയിന്‍ നമ്പര്‍ 27575) മൂന്ന് പ്രത്യേക ലിസ്റ്റുകളുണ്ടാകും. ഇവയില്‍ ,പറാത്ത, ചോളര്‍ ദാല്‍, ആലു ഗജര്‍ മേത്തി മതര്‍ ഭജ അല്ലെങ്കില്‍ ജൂരി ആലു ഭജ, ബസന്തി പുലാവ്, നെയ്യ് അരി ,ഗ്രീന്‍ പീസ് പുലാവ്, മാറ്റര്‍ പനീര്‍, ചനാര്‍ ദല്ന അല്ലെങ്കില്‍ ധോകര് ദല്ന എന്നീ വെജിറ്റേറിയന്‍ വിഭവങ്ങളും ബംഗാളി ചിക്കന്‍ കറി, മുര്‍ഗ് രോഗിണി അല്ലെങ്കില്‍ മുര്ഗിര് ജോല് എന്നീ നോണ്‍ വെജ് വിഭവങ്ങളും ഉള്‍പ്പെടുന്നു. ഡെസേര്ട്ടുകളായി സന്ദേശ്, കാല ജാമുന് അല്ലെങ്കില്‍ ഖീര്‍ കദം എന്നിവ ലഭ്യമാക്കും.
കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ ഭക്ഷണ മെനു
തിരിച്ച്, കാമാഖ്യ -ഹൗറ വന്ദേഭാരത് സ്ലീപ്പറില്‍ (ട്രെയിന്‍ നമ്പര്‍ 27576) ചായ, ബിസ്ക്കറ്റ്, മഫിന്‍ എന്നിവയ്ക്ക് പുറമേ തേഹ്ദാര് പരാത്തയ്ക്കൊപ്പം ജീര റൈസ്, ജീര കോണ്‍ പുലാവോ അല്ലെങ്കില്‍ കിസ്മിഷ് പുലാവ്, മിക്സഡ് ദാല്‍ (അര്‍ഹാര്‍, മൂംഗ്), ലെസേര ആലു ഭാജി, ഭെണ്ടി ആലു ഭാജി അല്ലെങ്കില്‍ ബീന്‍സ് ആലു ഭാജി, പനീര്‍ മസാല അല്ലെങ്കില്‍ കടൈ പനീര്‍ എന്നീ വെജ് വിഭവങ്ങളും ചിക്കന്‍ മസാല, ചിക്കന്‍ കറി എന്നീ നോണ്‍ വെജ് വിഭവങ്ങളും നല്‍കും. ഡെസേര്‍ട്ട് ഓപ്ഷനുകളില്‍ നരിക്കല്‍ ബര്‍ഫി, ലാല്‍ മോഹന്‍ അല്ലെങ്കില്‍ രസഗുള എന്നിവ ഉള്‍പ്പെടും.വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ നോണ്‍-വെജ് ഭക്ഷണ ഓപ്ഷന് ഉടന്‍ അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. നേരത്തെയുള്ള മെനുവില്‍ മത്സ്യ,മാസാംദികള്‍ അടങ്ങിയിരുന്നില്ല.
പ്രീമിയം സൗകര്യങ്ങള്‍
പ്രീമിയം സൗകര്യങ്ങളുള്ള, മുഴുവനായി എയര്‍ കണ്ടീഷന്‍ ചെയ്ത, സെമി-ഹൈസ്പീഡ് ട്രെയ്നുകളാണ് വന്ദേഭാരത് സ്ലീപ്പര്‍. ഹൗറ-കാമാഖ്യ റൂട്ടിലെ വേഗതയേറിയ ട്രെയ്നാണിത്. എസി 3-ടയര്‍ എസി 2-ടയര്‍, ഫസ്റ്റ് എസ് എന്നിങ്ങനെ 16 കോച്ചുകളിലായി പ്രീമിയം ബെര്‍ത്തുകള്‍, ഇന്‍ഫര്‍മേഷന്‍ സൗകര്യങ്ങള്‍, സിസിടിവി നിരീക്ഷണം, ബയോ-വാക്വം ടോയ്ലറ്റുകള് എന്നിവ ഒരുക്കിയിരിക്കുന്നു.
More From GoodReturns

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
