ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി ഫെബ്രുവരി 16 ന് വാരണാസിയിൽ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 മുതൽ വാണിജ്യ റൂട്ടുകളിൽ ട്രെയിൻ ഓടാൻ തുടങ്ങും. കാശി മഹാകൽ എക്സ്പ്രസ് എന്നാണ് പുതിയ ട്രെയിനിന്റെ പേര്. വാരണാസിക്കും ഇൻഡോറിനും ഇടയിലാണ് സർവ്വീസ് നടത്തുക.
തീർത്ഥാടകരും വിദ്യാർത്ഥികളും
ജ്യോതിർലിംഗ - ഇൻഡോറിനടുത്ത് ഓംകരേശ്വർ, മഹാകലേശ്വർ (ഉജ്ജൈൻ), കാശി വിശ്വനാഥ് (വാരണാസി) എന്നീ മൂന്ന് പ്രധാന ആരാധനാലയങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിൻ സർവ്വീസ് നടത്തുക. തീർഥാടകരെ കൂടാതെ ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികൾക്കും ഈ ട്രെയിൻ ഉപകാരപ്രദമാകും. പുതിയ കാശി മഹാകൽ എക്സ്പ്രസായിരിക്കും ദീർഘദൂര യാത്ര ചെയ്യുന്ന ആദ്യത്തെ കോർപ്പറേറ്റ് ട്രെയിൻ. ബെർത്ത് ഉള്ള സൂപ്പർഫാസ്റ്റ് എയർകണ്ടീഷൻഡ് ഓവർനൈറ്റ് യാത്ര ട്രെയിൻ ആയിരിക്കും ഇത്.
റൂട്ട്
വാരണാസി - ഉജ്ജൈൻ - സന്ത് ഹിരദ്നഗർ (ഭോപ്പാൽ) - ബിന - ഝാൻസി - കാൺപൂർ - ലഖ്‌നൗ / പ്രയാഗ്രാജ് - സുൽത്താൻപൂർ - ഇൻഡോർ എന്നിങ്ങനെയാണ് ട്രെയിനിന്റെ റൂട്ട്. ഐആർസിടിസി നടത്തുന്ന ആദ്യത്തെ ഓവർനൈറ്റ് ട്രെയിൻ ആയതിനാൽ, യാത്രക്കാർക്ക് ധാരാളം പുതിയ സൌകര്യങ്ങൾ ലഭിക്കും. ഉയർന്ന നിലവാരമുള്ള വെജിറ്റേറിയൻ ഭക്ഷണം, ഓൺ-ബോർഡ് ബെഡ്‌റോളുകൾ, ഓൺ-ബോർഡ് സുരക്ഷാ സേവനങ്ങൾ എന്നിവ നൽകുമെന്ന് ഐആർസിടിസി അവകാശപ്പെടുന്നു.
ബുക്കിംഗ്
യാത്രയ്ക്കിടെ 10 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ട്രാവൽ ഇൻഷുറൻസും യാത്രക്കാരന് ലഭിക്കും. രണ്ട് തേജസ് എക്സ്പ്രസ് ട്രെയിനുകൾക്ക് സമാനമായി, മൂന്നാമത്തെ ഈ ഐആർസിടിസി ട്രെയിനിലും ടിക്കറ്റ് വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനായ ‘ഐആർസിടിസി റെയിൽ കണക്റ്റ്' എന്നിവ വഴി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.
ടൂർ പാക്കേജ്
ഐആർസിടിസിയുടെ അംഗീകൃത ഏജന്റുമാർക്കും ഓൺലൈൻ യാത്രാ പങ്കാളികൾക്കും യാത്രക്കാർക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. യാത്രാ തീയതിക്ക് 120 ദിവസം മുമ്പ് ബുക്കിംഗ് തുറക്കും. യാത്രക്കാർക്ക് പൊതുവായോ വിദേശ ടൂറിസ്റ്റ് ക്വാട്ടയിലോ മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. യാത്രയുടെ ഇരുവശങ്ങളിലുമുള്ള പ്രധാന തീർഥാടന സൈറ്റുകൾ ഉൾക്കൊള്ളുന്ന വിവിധ ടൂർ പാക്കേജുകളും ഐആർസിടിസി വാഗ്ദാനം ചെയ്യുന്നുണ്ട്. കാശി, ഓംകരേശ്വർ, മഹാകലേശ്വർ, ഭോപ്പാൽ, സാഞ്ചി, ഉജ്ജൈൻ, ഭീംബെത്ക, അയോദ്ധ്യ, പ്രയാഗ് എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങളാണ് ഈ പാക്കേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
