യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്. അതും പുണ്യ പൂരാതന ഭൂമിയിലേക്ക് യാത്ര ചെയ്യാൻ നിങ്ങളും ആഗ്രഹിക്കാറില്ലേ?. സൗത്ത് ഇന്ത്യയിൽ നിരവധി പുരാതന ക്ഷേത്രങ്ങൾ നിലകൊള്ളുന്നുണ്ട്. നിങ്ങളുടെ മനസിലും ഇത്തരം ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ ഇന്ത്യൻ റെയിൽവേ സഹായിക്കും.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സംരംഭത്തിന് കീഴിൽ ഒരു പ്രത്യേക ടൂറിസം പാക്കേജ് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്ഷേത്രങ്ങളെയും ആത്മീയ കേന്ദ്രങ്ങളെയും ഈ പാക്കേജിൽ ഉൾപ്പെടുത്തുന്നു. 9 രാത്രികളും 10 പകലും നീണ്ടുനിൽക്കുന്ന ഈ യാത്ര ആരംഭിക്കുന്നത് നവംബർ 7 നാണ്, നവംബർ 16 ന് അവസാനിക്കുകയും ചെയ്യുന്നു.
യാത്ര ആരംഭിക്കുന്നത് തിരുപ്പതിയിലാണ്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന തിരുപ്പതി. ഈ പുണ്യ യാത്ര ആരംഭിക്കുന്നത് തിരുപ്പതിയിലാണ്. അതിനു ശേഷം ഇന്ത്യയിലെ മറ്റൊരു പുണ്യ ഭൂമിയായ രാമേശ്വരത്തേക്കാണ് യാത്ര തിരിക്കുന്നത്. ഇവിടെ രാമനാഥസ്വാമി ക്ഷേത്രം സന്ദർശിക്കാനും രാമായണത്തിലെ ഇതിഹാസ സ്ഥലമായ ധനുഷ്കോടി സന്ദർശിക്കാനും കഴിയും.

രാമേശ്വരത്ത് നിന്നും തമിഴ്‌നാട് ലക്ഷ്യമാക്കി യാത്ര തുടരും. തമിഴ്നാട്ടിലെ പ്രശസ്തമായ മധുരയിലേക്ക് പിന്നീടുള്ള യാത്ര. മധുരയെന്നാൽ തീർത്ഥാടകർക്ക് മീനാക്ഷി അമ്മൻ ക്ഷേത്രം തന്നെയാണ്. അവിസ്മരണീയമായ കൊത്തുപണികളും ഗോപുരങ്ങളുമെല്ലാം നിലകൊള്ളുന്ന സൗത്ത് ഇന്ത്യയിലെ പ്രധാന ക്ഷേത്രം തന്നെയാണ് ഇത്.
അവിടെ നിന്നും നേരെ കന്യാകുമാരിയിലേക്ക്. വിവേകാനന്ദ പാറ, ഗാന്ധി മണ്ഡപം, സ്മാരകം എന്നിവയെല്ലാം കന്യാകുമാരിയിൽ കാണാനുണ്ട്. അതിലുപരി വിശാലമായ കടൽ കാഴ്ചയും കന്യാകുമാരിയിലെ പ്രധാന ആകർഷക ഘടകമാണ്.
കന്യാകുമാരിയിലെ തിരകൾ എണ്ണിയ ശേഷം കേരളത്തിലേക്കാണ് പിന്നീടുള്ള യാത്ര. കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ലോകപ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താം. മാത്രമല്ല കോവളം ബീച്ചിലും സമയം ചിലവഴിക്കാം.
യാത്രയുടെ ചിലവ്
സ്ലീപ്പർ ക്ലാസ് - 18,040 രൂപ
3 AC - 30,370 രൂപ
2 AC - 40,240 രൂപ
5-11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ബഡ്ജറ്റിൽ വ്യത്യാസമുണ്ട്.
സ്ലീപ്പർ ക്ലാസ് - 16,890 രൂപ
3AC - 29,010 രൂപ
2AC - 38,610 രൂപ
ട്രെയിൻ യാത്ര, ഭക്ഷണം, താമസം, വാഹന യാത്രകൾ, കാഴ്ചകൾ എന്നിവയെല്ലാം ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.
ഈ യാത്ര എങ്ങനെ ബുക്ക് ചെയ്യാം?
ഐആർസിടിസി ടൂറിസം വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഐആർസിടിസി റീജിയണൽ ഓഫീസുകൾ വഴിയോ ബുക്ക് ചെയ്യാം. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളുടെ മികച്ച യാത്രാനുഭവം നൽകുന്നു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട സീറ്റുകൾ ഉറപ്പാക്കുവാൻ നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. മുകളിൽ പരാമർശിച്ചതു പോലെയാണ് ടിക്കറ്റിൻ്റെ നിരക്കുകൾ.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications