റെയിൽവേ ഓഹരികൾക്ക് വീണ്ടും ഇടിവ്. കഴിഞ്ഞ വ്യാപാര ദിവസമായ ഫെബ്രുവരി 21 ന്, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC) 124.95 രൂപയിൽ തുറന്ന് 123.80 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നേരിയ ഇടിവാണെങ്കിലും വില ഉയർന്നതിനു ശേഷമാണ് ഇടിഞ്ഞത്. ഓഹരി വില 127.60 രൂപ വരെ ഓഹരി ഉയർന്നിരുന്നു. എന്നാൽ ഫെബ്രുവരി 19 ബുധനാഴ്ച റെയിൽവേ ഓഹരികൾ കുത്തനെ ഉയർന്നു. പക്ഷേ അവയിൽ പലതും 50 ശതമാനം വരെ ഇടിയുകയും ചെയ്തു.
ഐ.ആർ.എഫ്.സി ടാർഗറ്റ് ഓഹരി വില
ഐ.ആർ.എഫ്.സി, ആർ.വി.എൻ.എൽ തുടങ്ങിയ റെയിൽവേ ഓഹരികളിലെ ബുധനാഴ്ചത്തെ കുതിപ്പിന് ഒരു താൽക്കാലിക തിരിച്ചു വരവിന് കാരണമായിരുന്നു. ദീർഘകാല വിൽപ്പന സമ്മർദ്ദം കാരണം ഈ ഓഹരികളിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് വിദഗ്ദർ വ്യക്തമാക്കി. റെയിൽവേ ഓഹരികൾ അമിതമായി വിറ്റഴിക്കപ്പെടുകയാണ്.
ഐ.ആർ.എഫ്.സി ഓഹരികൾ 120-121 രൂപക്ക് മുകളിൽ ഓഹരി വില നിലനിർത്തിയാൽ ഐ.ആർ.എഫ്.സി ഓഹരികളുടെ ഉയർച്ചക്ക് ആക്കം കൂട്ടും. എന്നാൽ പ്രതീക്ഷിക്കുന്ന ഉയർന്ന നിരക്ക് 130 മുതൽ 132 രൂപ വരെയാണെന്ന് മാർക്കറ്റ് വിദഗ്ദനായ അമോൽ അത്വാലെ പറഞ്ഞു. റെയിൽവേ ഓഹരികളിലെ കുതിപ്പ് എല്ലാവരുടേയും ആഗ്രഹമാണ്. ഐ.ആർ.എഫ്.സിയും വലിയൊരു കുതിപ്പ് പ്രതീക്ഷിക്കുന്നു.
"ഐ.ആർ.എഫ്.സി വാങ്ങാൻ പറ്റിയ ബെസ്റ്റ് ഓഹരികളാണ്. മാത്രമല്ല ഐ.ആർ.എഫ്.സിയുടെ സമീപകാല കുതിപ്പ് ഇപ്പോൾ നിലനിർത്താൻ കഴിയുമെന്നും അമോൽ അത്വാലെ കൂട്ടിച്ചേർത്തു.

ഐ.ആർ.എഫ്.സി ഓഹരി വിലയുടെ ചരിത്രം
ഐ.ആർ.എഫ്.സി ഒരു മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ് ഐ.ആർ.എഫ്.സി പ്രവർത്തിക്കുന്നത്. 1986-ൽ സ്ഥാപിതമായ ഈ കമ്പനി വികസന പദ്ധതികൾക്കായി ഫണ്ട് സ്വരൂപിക്കുന്ന, ഇന്ത്യൻ റെയിൽവേയുടെ ധനസഹായ വിഭാഗമാണ്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ എന്നാണ് ഐ.ആർ.എഫ്.സിയുടെ പൂർണ രൂപം.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഐ.ആർ.എഫ്.സി ഓഹരികൾ 18 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. എന്നാൽ ആറ് മാസത്തിനുള്ളിൽ 30 ശതമാനത്തിലധികം ഇടിഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ ആഴ്ചയിൽ ഓഹരി 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നിട്ടും ഐ.ആർ.എഫ്.സി മികച്ച വളർച്ചയാണ് കാണിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 343 ശതമാനം ഓഹരികളാണ് കുതിച്ചുയർന്നത്. ഒപ്പം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 466 ശതമാനം മികച്ച വരുമാനവും ഐ.ആർ.എഫ്.സി നൽകിയിട്ടുണ്ട്.
ബി.എസ്.ഇ 200, നിഫ്റ്റി നെക്സ്റ്റ് 50 സൂചികകളുടെ ഭാഗമാണ് ഐ.ആർ.എഫ്.സി. 2021 ജനുവരിയിൽ ഐ.ആർ.എഫ്.സി ഐ.പി.ഒ ആരംഭിച്ചു. മാത്രമല്ല അന്ന് 26 രൂപയ്ക്കാണ് ഓഹരികൾ ഇഷ്യൂ ചെയ്തത്. എന്നാൽ 2024 ജൂലൈ 15 ന് ഐ.ആർ.എഫ്.സി ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കായ 229 രൂപയിലേക്ക് (ഏകദേശം 900 ശതമാനം വർദ്ധനവ്) ഉയർന്നു.
ഐ.ആർ.എഫ്.സി മൂന്നാം പാദത്തിലെ ഫലങ്ങൾ
2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദമായ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഐ.ആർ.എഫ്.സിയുടെ അറ്റാദായം 1,630.66 കോടി രൂപയായി. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,598.93 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഐ.ആർ.എഫ്.സി 1,612.65 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു.
മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 6,763.43 കോടി രൂപയായി വലിയ തോതിൽ തുടരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇത് 6,736.57 കോടി രൂപയായിരുന്നു. ഈ മൂന്ന് മാസ കാലയളവിൽ ഐ.ആർ.എഫ്.സിയുടെ മൊത്തം വരുമാനം 6,755.39 കോടി രൂപയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications