ഇന്ന് ഓഹരി വിപണിയിൽ തകർച്ചയുണ്ടായെങ്കിലും ഐ.ആർ.എഫ്.സി ഓഹരികൾ പച്ചയിൽ എത്തി. കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റവും മികച്ച പദവിയായ നവരത്ന ലഭിച്ചതിനെത്തുടർന്നാണ് ഇന്ന് ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (IRFC) ഓഹരികൾ 4% ഉയർന്നത്. ഐ.ആർ.സി.ടി.സിയുടെ നവരത്നയായി കേന്ദ്ര സർക്കാർ അപ്‌ഗ്രേഡ് ചെയ്തു. അതോടെ ഐ.ആർ.സി.ടി.സി ഓഹരികളും അൽപ്പം ഉയർന്നിരുന്നു.
രാവിലെ 10:51 ഓടെ, ഐ.ആർ.എഫ്.സിയുടെ ഓഹരികൾ എൻ.എസ്.ഇയിൽ കഴിഞ്ഞ സെഷനിലെ ക്ലോസിംഗ് വിലയായ 11.13 രൂപയിൽ നിന്ന് 3.10 ശതമാനം ഉയർന്ന് 114.57 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിലവിൽ മികച്ച നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എങ്കിലും 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 229നേക്കാൾ ഏറെ താഴെയാണ് ഇന്നത്തെ വില.
ഐ.ആർ.എഫ്.സി ഓഹരി പ്രകടനം -
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.ആർ.എഫ്.സി, 2023-24 സാമ്പത്തിക വർഷത്തിൽ 26,644 കോടി രൂപയുടെ വാർഷിക വിറ്റുവരവും 6,412 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭവും റിപ്പോർട്ട് ചെയ്തു. സർക്കാർ ഡാറ്റ പ്രകാരം 49,178 കോടി രൂപയുടെ ആസ്തിയാണ് ഐ.ആർ.എഫ്.സിക്കുള്ളത്. കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ആറ് മാസത്തിനിടെ 35.5%, കഴിഞ്ഞ മാസം 15.9%, കഴിഞ്ഞ ആഴ്ച 6.8% എന്നിങ്ങനെയാണ് ഇടിഞ്ഞത്.
ഇപ്പോൾ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനും (IRFC) നവരത്ന പദവിയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ 12 മാസമായി ഈ മൾട്ടിബാഗർ ഓഹരികൾക്ക് കയറ്റിറക്കങ്ങളാണ്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇത് 23 ശതമാനത്തിലധികം ഇടിഞ്ഞു. മാർച്ച് 4 ലെ കണക്കനുസരിച്ച് കമ്പനിയുടെ വിപണി മൂലധനം നിലവിൽ 1.49 ലക്ഷം കോടി രൂപയാണ്.

നവരത്ന പദവി...
ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (എഫ് & ഒ) വിഭാഗത്തിൽ ഐ.ആർ.എഫ്.സി താരതമ്യേന പുതിയതാണ്. എന്നിരുന്നാലും, ഇതിന് വലിയ അനലിസ്റ്റ് കവറേജ് ഇല്ല. ഏറ്റവും പുതിയ നവരത്ന അപ്‌ഗ്രേഡുകളോടെ, ഐ.ആർ.എഫ്.സിയും ഐ.ആർ.സി.ടി.സിയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് , എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് , എൻ.എം.ഡി.സി ലിമിറ്റഡ് , ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ് എന്നിവയെല്ലാം ഉൾപ്പെടുന്നു.
അറ്റാദായം, അറ്റ ആസ്തികൾ തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളിൽ ആവശ്യമായ യോഗ്യതയുള്ളതിനാൽ ഐ.ആർ.എഫ്.സിക്ക് സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസിന്റെ (CPSE) നവരത്ന പദവി സർക്കാർ തിങ്കളാഴ്ച നൽകി. ഇതോടെ ഓഹരികൾ ഇന്ന് കുതിക്കാൻ വഴിയൊരുക്കി.
എങ്ങനെയാണ് മഹാരത്ന, നവരത്ന പദവി ലഭിക്കുന്നത്?
ഇന്ത്യയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ (CPSE) പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മിനിരത്ന, നവരത്ന, മഹാരത്ന എന്നിങ്ങനെയാണ് ഈ മൂന്ന് വിഭാഗങ്ങൾ. ഈ പദവി കമ്പനിയുടെ സാമ്പത്തിക പ്രകടനം, വലുപ്പം, തന്ത്രപരമായ പ്രാധാന്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിൽ, 14 മഹാരത്ന പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. അവ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശരാശരി വാർഷിക വിറ്റുവരവ് 25,000 കോടി രൂപയിൽ കൂടുതലുള്ള പബ്ലിക് ലിസ്റ്റ് ചെയ്ത കമ്പനികളാണ്.
മഹാരത്ന പദവിക്ക് യോഗ്യത നേടുന്ന കമ്പനി ഇതിനകം തന്നെ നവരത്ന പദവി നേടിയിട്ടുണ്ടാവും. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ശരാശരി 15,000 കോടിയിൽ കൂടുതൽ വാർഷിക ആസ്തിയും 5,000 കോടിയിൽ കൂടുതൽ അറ്റാദായവും ഉണ്ടായിരിക്കണം. ആഗോളതലത്തിൽ കാര്യമായ പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications