ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിളങ്ങിയ നിക്ഷേപം ഏത്? ബിറ്റ്കോയിന് എന്നായിരിക്കും മിക്കവരുടെയും ഉത്തരം. ശരിയാണ്. ആരെയും അമ്പരപ്പിക്കുന്ന നേട്ടമാണ് 2021 -ല്‍ ബിറ്റ്കോയിന് നടത്തുന്നത്. കോവിഡ് ഭീതിയില്‍ സമ്പദ്ഘടന നിശ്ചലമായപ്പോഴും ബിറ്റ്കോയിന് വില കുതിച്ചുയര്‍ന്നു. പക്ഷെ ബിറ്റ്കോയിനല്ല, മറിച്ച് ഇറീഡിയമെന്ന അത്യപൂര്‍വ ലോഹമാണ് 2021 -ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കയ്യടക്കുന്ന നിക്ഷേപം. പ്ലാറ്റിനം, പലേഡിയം എന്നിവയുടെ ഖനനത്തിനിടെ ലഭിക്കുന്ന ഉപോത്പന്നമാണ് ഇറീഡിയം.

ഈ ജനുവരി മുതലുള്ള കണക്കു പരിശോധിച്ചാല്‍ ഇറീഡിയം ലോഹത്തിന്റെ വില 131 ശതമാനം വര്‍ധിച്ചത് കാണാം. ബിറ്റ്കോയിന് പോലും 85 ശതമാനം നേട്ടമേ ഇക്കാലയളവില്‍ കയ്യടക്കിയുള്ളൂ. കോവിഡ് ഭീതിയെത്തുടര്‍ന്ന് വിതരണം മുടങ്ങിയതും ഇലക്ട്രോണിക് സ്ക്രീനുകളുടെ നിര്‍മാണാവശ്യങ്ങള്‍ക്കായി ഇറീഡിയത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും ഈ ലോഹത്തിന്റെ മൂല്യം വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളാണ്.
മറ്റു വിലയേറിയ ലോഹങ്ങളെ അപേക്ഷിച്ച് ഇറീഡിയത്തിന്റെ വിപണി ചെറുതാണ്. അതുകൊണ്ട് ഉത്പാദനത്തില്‍ സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഇറീഡിയം ലോഹത്തിന്റ വിലയില്‍ വലിയ സ്വാധീനം ചെലുത്തും. ഇതേസമയം, സ്വര്‍ണമോ വെള്ളിയോ വാങ്ങുന്നതുപോലെ ഇറീഡിയത്തില് നിക്ഷേപം നടത്താന്‍ സാധാരണ നിക്ഷേപകര്‍ക്ക് കഴിയില്ല. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപകരാണ് ഇറീഡിയം വാങ്ങാറ്. ഇടിഎഫുകള്‍ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ഇറീഡിയം വില്‍പ്പന നടക്കാറുമില്ല. സാധാരണയായി മുന്‍നിര നിര്‍മാതാക്കളില്‍ നിന്നും നേരിട്ടാണ് ചില്ലറ നിക്ഷേപകര്‍ ഇറീഡിയം കൈക്കലാക്കാറ്.
സ്പാര്‍ക്ക് പ്ലഗുകളുടെ നിര്‍മാണത്തിലും ഇറീഡിയം ഉപയോഗിക്കാറുണ്ട്. നിലവില്‍ ഔണ്‍സിന് 6,000 ഡോളറാണ് ഇറീഡിയത്തിന്റെ വില നിലവാരം. അതായത് സ്വര്‍ണത്തിന്റെ മൂന്നിരട്ടി വില ഇറീഡിയം അവകാശപ്പെടുന്നു. തിങ്കളാഴ്ച്ച 57,283 നിരക്കിലാണ് ബിറ്റ്കോയിന് വ്യാപാരം നടക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ 41.68 ലക്ഷം രൂപ ഇന്ന് മുടക്കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയും ഇന്ന് ഇടിഞ്ഞത് കാണാം. ഔണ്‍സിന് 22 സെന്റ് കുറഞ്ഞ് 1,711.10 ഡോളറിലേക്ക് സ്വര്‍ണത്തിന്റെ നിലവാരം ചുരുങ്ങി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
