ദീർഘദൂര യാത്രകൾക്ക് ട്രെയിൻ മാർഗമുള്ള യാത്രയാണ് എപ്പോഴും ഉചിതം. സുരക്ഷയും, സുഖപ്രദവുമായ യാത്ര ഉറപ്പാക്കാം. മാത്രമല്ല സംസ്ഥാനങ്ങൾ താണ്ടി യാത്ര ചെയ്യാൻ പോലും ട്രെയിൻ തന്നെയാണ് കൂടുതൽ മികച്ചത്. ഓരോ തവണയും ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സമീപകാലത്തായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വമ്പൻ മാറ്റങ്ങളാണ് അവതരിപ്പിച്ചത്. ഇപ്പോൾ ഭക്ഷണത്തിൻ്റെ കാര്യത്തിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്.
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്റ്റേഷനുകളിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നവരുണ്ട്. ട്രെയിനുള്ളിലും ഭക്ഷണം ലഭ്യമാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചില ട്രെയിനുകളിൽ ഭക്ഷണവും ബുക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതായത് ടിക്കറ്റ് വിലക്കൊപ്പം നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെയും ചാർജ് ഈടാക്കും. ഇത് പലപ്പോഴും യാത്രക്കാർക്ക് എളുപ്പമാണ്. രാജധാനി എക്സ്പ്രസ് , ശതാബ്ദി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിൽ ഇത്തരം ഓപ്ഷനും ഉണ്ട്.
ഭക്ഷണം തിരഞ്ഞെടുക്കാൻ താത്പര്യം ഇല്ലെങ്കിൽ ആ ഓപ്ഷൻ ഒഴിവാക്കി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ആവശ്യമെങ്കിൽ യാത്രക്കാർക്ക് യാത്രക്കിടെ തന്നെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇത്തരത്തിൽ ഭക്ഷണത്തിന് പണം നൽകണമെന്നുണ്ടെങ്കിലും കുപ്പിവെള്ളത്തിനും പണം നൽകേണ്ടി വരുമോ എന്നത് നിലവിലെ സാഹചര്യത്തിൽ പലരും ചിന്തിക്കുന്ന കാര്യമാണ്.

മുകളിൽ പറഞ്ഞ പോലെ പല ട്രെയിനുകളിലും റെയിൽ നീരിൻ്റെ കുപ്പിവെള്ളം സൗജന്യമായി നൽകാറുണ്ട്. ഒരു പക്ഷേ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം തിരഞ്ഞെടുക്കുന്നില്ലെങ്കിൽ കുപ്പി വെള്ളം സൗജന്യമായി ലഭിക്കില്ലേ എന്നാണ് യാത്രക്കാരുടെ ആശങ്ക.
കുപ്പിവെള്ളം സൗജന്യമാണോ?
രാജധാനിയിലും മറ്റ് പ്രീമിയം ട്രെയിനുകളിലും നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും എല്ലാ യാത്രക്കാർക്കും കുടിവെള്ളം സൗജന്യമായി നൽകുന്നുണ്ടെന്ന് ഒരു മുതിർന്ന ഐആർസിടിസി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഭക്ഷണം നിർബന്ധമായും തിരഞ്ഞെടുക്കണം
രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഭക്ഷണം തിരഞ്ഞെടുക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട് എന്നായിരുന്നു പല ഉപയോക്താക്കളും അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് ഒരു മുതിർന്ന ഐആർസിടിസി ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്. അതായത് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'നോ ഫുഡ്' ഓപ്ഷൻ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐആർസിടി ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റിലും ആപ്പിലും ഈ ഓപ്ഷൻ വ്യക്തമായി കാണാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications