രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരിക്കെ, 2019 ഏപ്രിൽ 14 വരെ സർക്കാർ ട്രെയിനുകളും ഫ്ലൈറ്റുകളും നിർത്തിവച്ചിരിക്കുകയാണ്. എല്ലാ ആഭ്യന്തര വിമാനങ്ങളും ഏപ്രിൽ 14 വരെ നിരോധിച്ചിരിക്കുകയാണ്. ഏപ്രിൽ 14 ന് ശേഷം സർക്കാർ ലോക്ക് ഡൌൺ അവസാനിപ്പിക്കുമോ എന്ന ആശങ്കകൾക്കിടയിലും സ്വകാര്യ വിമാനക്കമ്പനികൾ ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ചു.
ബുക്കിംഗ് ആരംഭിച്ചു
സ്വകാര്യ വിമാനക്കമ്പനികൾ ഇതിനകം തന്നെ യാത്ര ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ആളുകളെ പ്രേരിപ്പിക്കുന്ന പ്രമോഷണൽ ഇമെയിലുകൾ അയയ്ക്കാൻ തുടങ്ങി. എന്നിരുന്നാലും, ആളുകൾ ഉടൻ തന്നെ വിമാനയാത്രക്കകളും മറ്റും ഒഴിവാക്കുന്നതാകും നല്ലത്. ലോക്ക്ഡൌൺ കാലയളവിനപ്പുറവും ഫ്ലൈറ്റുകൾ താൽക്കാലികമായി സർവ്വീസ് നിർത്തിവയ്ക്കേണ്ടി വന്നാൽ, ഏപ്രിൽ 15നോ അതിനു ശേഷമോ നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ നിരക്ക് തിരികെ ലഭിക്കാനിടയില്ല.
സർക്കാർ തീരുമാനം
രാജ്യവ്യാപകമായ ലോക്ക് ഡൌണിനെ തുടർന്ന് നിരവധി ആളുകൾ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർ എപ്പോൾ വീട്ടിലേക്ക് പോകാമെന്ന് നോക്കി കാത്തിരിക്കുന്നവരാണ്. ചിലർ ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിൽ 14 ന് ശേഷം ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും വെറും ഊഹാപോഹമാണെന്നും പുരി ഒരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
ആളുകൾക്ക് ആശയക്കുഴപ്പം
സ്ഥിതി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ ആളുകൾ ആശയക്കുഴപ്പത്തിലാണ്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത ആളുകളും ഇപ്പോൾ സംശയത്തിലാണ്. വിമാനക്കമ്പനികളുടെ പുതിയ റദ്ദാക്കൽ നയം അനുസരിച്ച്, ലോക്ക് ഡൌൺ കാരണം ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചാൽ ടിക്കറ്റുകൾക്ക് പണം തിരികെ നൽകില്ല. പകരം, ഒരു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും യാത്രക്കാർക്ക് ഈ തുകയ്ക്ക് യാത്ര ചെയ്യാം. ഇതിനർത്ഥം, ലോക്ക് ഡൌൺ നീട്ടുകയാണെങ്കിൽ, ഏപ്രിൽ 15 നും തുടർന്നുള്ള ദിവസങ്ങളിലും യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് അവരുടെ പണം തിരികെ ലഭിക്കാനിടയില്ല.
ബുക്കിംഗ് ആരംഭിച്ചത് അന്യായം
സർക്കാരിന്റെ നിർദേശങ്ങളില്ലാതെ എയർലൈൻസ് ബുക്കിംഗ് ആരംഭിച്ചുവെന്നത് അന്യായമാണ്. ഇപ്പോൾ, ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകാത്തതും ശരിയല്ല. മന്ത്രാലയവുമായി വിഷയം ഉന്നയിക്കാൻ അസോസിയേഷൻ ഒരുങ്ങുകയാണെന്ന് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എപിഎഐ) ദേശീയ പ്രസിഡന്റ് ഡി സുധാകര റെഡ്ഡി ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
