ലോക്ക് ഡൗണ്‍ നീളുമ്പോള്‍, 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മതിയാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസു വ്യാപനം തടയാന്‍ 21 ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച്ചക്കാലം ജനങ്ങള്‍ വീടുകളില്‍ത്തന്നെ തുടരണം. സമൂഹവ്യാപനം തടയാന്‍ ഇതേയുള്ളൂ മാര്‍ഗം. ഉത്പാദന, നിര്‍മ്മാണ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം നിശ്ചലം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീളാനാണ് സാധ്യത. നേരത്തെ ഏപ്രില്‍ 14 വരെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. പക്ഷെ കൊറോണ ബാധ പൂര്‍ണമായും നിയന്ത്രണവിധേമായിട്ടില്ല.

ലോക്ക് ഡൗണ്‍ നീളുമ്പോള്‍, 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മതിയാകുമോ?

രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീളുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മതിയാകുമോ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍? മൊത്തം ജിഡിപിയുടെ 0.8 ശതമാനം മാത്രമാണ് ധനമന്ത്രാലയം ആവിഷ്‌കരിച്ച സാമ്പത്തിക പാക്കേജിലുള്ളത്. ഇതില്‍ത്തന്നെ പല ക്ഷേമപദ്ധതികളും മുന്‍പേതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമാണ്. ചുരുക്കത്തില്‍ ഇവ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം മാത്രമേ കേന്ദ്രത്തിന്റെ പാക്കേജിലുള്ളൂ.

ലോക്ക് ഡൗണ്‍ നീളുമ്പോള്‍, 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മതിയാകുമോ?

മറുഭാഗത്ത് അമേരിക്കയുടെ കാര്യമെടുക്കാം. രണ്ടു ലക്ഷം കോടി ഡോളറിന്റെ ദുരിതാശ്വാസ പാക്കേജാണ് ട്രംപ് സര്‍ക്കാര്‍ അമേരിക്കയില്‍ പ്രഖ്യാപിച്ചത്. ജിഡിപിയുടെ പത്തു ശതമാനം വരുമിത്. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടാതെയാണിതെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

ഇന്ത്യയുമായി താരതമ്യം ചെയ്താല്‍ 20 ഇരട്ടിയാണ് അമേരിക്കയ്ക്ക് ലഭിച്ചിരിക്കുന്ന സാമ്പത്തിക പാക്കേജ്. ഇതാദ്യഘട്ടം മാത്രമാണ്. വരുംനാളുകളില്‍ സമ്പദ്് ഘടന ഉത്തേജിപ്പിക്കാന്‍ കൂടുതല്‍ കരുതലാര്‍ന്ന സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന് ട്രംപ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജിഡിപിയുടെ 15 ശതമാനം വരെ കൊറോണക്കാലത്തെ സാമ്പത്തിക പാക്കേജുകള്‍ക്കായി അമേരിക്ക വകയിരുത്തുമെന്നാണ് സൂചന.

75,000 ഡോളറില്‍ത്താഴെ വരുമാനമുള്ളവര്‍ക്ക് 1,200 ഡോളര്‍ ധനസഹായം, 1.5 ലക്ഷം ഡോളറില്‍ത്താഴെ വരുമാനമുള്ള ദമ്പതികള്‍ക്ക് 2,400 ഡോളര്‍ ധനസഹായം, കുട്ടികളുണ്ടെങ്കില്‍ 500 ഡോളര്‍ അധിക ധനസഹായം എന്നിവയെല്ലാം അമേരിക്കയുടെ സാമ്പത്തിക പാക്കേജില്‍ കാണാം.

ലോക്ക് ഡൗണ്‍ നീളുമ്പോള്‍, 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മതിയാകുമോ?

ഇവിടെയാണ് ഇന്ത്യയുടെ സാമ്പത്തിക പാക്കേജ്് നാമമാത്രമാവുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പാക്കേജിന്റെ മൂന്നിരട്ടിയെങ്കിലും രാജ്യം ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക പാക്കേജ് അഞ്ചിരട്ടി വര്‍ധിപ്പിച്ചാലും ജിഡിപിയുടെ അഞ്ചു ശതമാനം മാത്രമേ ഇതെത്തുകയുള്ളൂ. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജിഡിപി വളര്‍ച്ചയില്‍ മൂന്നു ശതമാനം വരെ തളര്‍ച്ചയാണ് പ്രവചിക്കുന്നത്. ഇതിന് ആനുപാതികമായിരിക്കണം സാമ്പത്തിക പാക്കേജിന്റെ മൂല്യമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

റിസര്‍വ് ബാങ്കായിരിക്കണം ഇവിടെ നിര്‍ണായക നടപടികള്‍ കൈക്കൊള്ളേണ്ടത്. ധനക്കമ്മി കുറയ്ക്കാനായി ബാങ്കുകളില്‍ നിന്നും കൂടുതല്‍ ഫണ്ട് കേന്ദ്ര ബാങ്ക് ആവശ്യപ്പെടരുത്. മാന്ദ്യത്തില്‍ ഉഴറുന്ന സമ്പദ്ഘടനയെ കൈപിടിച്ചുകയറ്റാനായിരിക്കണം റിസര്‍വ് ബാങ്ക് മുന്‍കയ്യെടുക്കേണ്ടത്.

ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്്. പ്രതിമാസം 500 രൂപയാണ് ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഇതെന്തുകൊണ്ട് മൂന്നിരട്ടിയാക്കിക്കൂടാ? 130 ബില്യണ്‍ ഡോളറാണ് ആശുപത്രികള്‍ക്കായി മാത്രം അമേരിക്ക വകയിരുത്തിയത്. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുമുള്ള പിന്തുണയായി 150 ബില്യണ്‍ ഡോളറും ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കും ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാം.

നിലവില്‍ 4,500 രൂപയാണ് വൈറസ് പരിശോധനയ്ക്കുള്ള ചിലവ്. ഒരു കുടുംബത്തിന് വൈറസ് പരിശോധന നടത്തണമെന്നുണ്ടെങ്കില്‍ 20,000 രൂപയ്ക്ക് മുകളിലേക്ക് ചിലവ് ഉയരും. രാജ്യത്ത് എത്ര പേര്‍ക്ക് ഇത് താങ്ങാനാവും? ഈ അവസരത്തില്‍ ആരോഗ്യ മേഖലയില്‍ കേന്ദ്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കണം. ആവശ്യമായ വൈദ്യസഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുവരുത്തണം.

English summary

ലോക്ക് ഡൗണ്‍ നീളുമ്പോള്‍, 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മതിയാകുമോ?

Is the 1.7 Trillion Economy Package Is Sufficient When The Lockdown Extends? Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X