പണം നിക്ഷേപിക്കാൻ സുരക്ഷിതമായ ഇടം തേടുന്ന ഇന്ത്യൻ കുടുംബങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിസന്ധിയിലാണ്. കാരണം കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങൾക്കിടയിൽ നിരവധി ബാങ്കുകളുടെ തകർച്ചയ്ക്കും കരകയറലുകൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. എന്നാൽ ഒരു ബാങ്കിലും വിശ്വസിക്കാതെ സ്വന്തം മെത്തയ്ക്കടിയിൽ പണം സൂക്ഷിച്ചിരുന്നവർക്ക് നോട്ട് നിരോധനവും തിരിച്ചടിയായി.
റിസർവ് ബാങ്ക് മൊറട്ടോറിയം
ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന് മുന്നോടിയായി ലക്ഷ്മി വിലാസ് ബാങ്കിലെ (എൽവിബി) നിക്ഷേപത്തിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയതാണ് ബാങ്ക് നിക്ഷേപകരെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എൽവിബി ഒരു ചെറിയ ബാങ്കാണ്. അതുകൊണ്ട് തന്നെ നിലവിലെ മൊറട്ടോറിയം മൊത്തത്തിലുള്ള ബാങ്കിംഗിനെ ബാധിക്കുന്നത് നാമമാത്രമായി മാത്രമായിരിക്കും. പക്ഷേ ബാങ്കിംഗിലുള്ള ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടാൻ ഇതും കാരണമാണ്.
ബാങ്കിംഗിലെ വിശ്വാസ്യത
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ പണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും ബാങ്കിൽ നിക്ഷേപം നടത്തുന്നത്. എന്നാൽ ഇത് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ലഭിക്കില്ല. ഒരു നിക്ഷേപകനും പണം നഷ്‌ടപ്പെടില്ലെന്നും മൊറട്ടോറിയത്തിന് ശേഷം പണം ലഭ്യമാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
സുരക്ഷിതം
ലക്ഷ്മി വിലാസ് ബാങ്കിലെ നിങ്ങളുടെ സ്ഥിര നിക്ഷേപം സുരക്ഷിതമായിരിക്കും. എന്നാൽ പുതിയ നിരക്കുകൾ ഡിബിഎസ് ആയിരിക്കും തീരുമാനിക്കുക. യെസ് ബാങ്ക് പ്രതിസന്ധി പോലെ തന്നെ റിസർവ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിയും നന്നായി കൈകാര്യം ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. നിങ്ങളുടെ നിക്ഷേപങ്ങളുടെ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ നിങ്ങളുടെ ബാങ്ക് സുരക്ഷിതമാണ്.
ബാങ്ക് ഓഹരികളും ബാങ്ക് നിക്ഷേപവും
ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണം എത്രയും വേഗം പിൻവലിക്കണം എന്നതു പോലുള്ള വാട്ട്‌സ്ആപ്പ് ഫോർവേഡ് മെസേജുകൾ അവഗണിക്കുക. എന്നിരുന്നാലും, ബാങ്കുകളുടെ ഓഹരികളിലും ബോണ്ടുകളിലുമുള്ള നിക്ഷേപകർ റിസ്ക് മനസിലാക്കേണ്ടതുണ്ട്. ഒരു ബാങ്ക് ഓഹരിയും ബാങ്ക് നിക്ഷേപവും വ്യത്യസ്ത ഉപകരണങ്ങളാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് രണ്ടിനും അപകട സാധ്യതയും വ്യത്യസ്തമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
