ഇറാന്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യന്‍, ഗള്‍ഫ് വിമാനകമ്പനികള്‍ മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു.
മുന്‍കരുതലെന്ന നിലയില്‍ മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുകയാണെന്ന് എയര്‍ ഇന്ത്യ പോസ്റ്റ് ചെയ്തപ്പോള്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയ ഇന്‍ഡിഗോ, മിഡില്‍ ഈസ്റ്റിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും 12 മണിവരെ റദ്ദാക്കുകയാണെന്ന് അറിയിച്ചു.

"ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഈ നടപടി സ്വീകരിക്കുന്നു," എയര്‍ലൈന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. യാത്രാവിവരങ്ങള്ക്കായി യാത്രികര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്.
ഇന്ത്യന്‍ വ്യോമയാനക്കമ്പനികള്‍ക്ക് പുറമേ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്സ്, ഒമാന്‍ എയര്‍ എന്നിവയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ നിര്‍ത്തലാക്കുകയാണെന്ന് കുവൈത്ത് വ്യോമയാന മന്ത്രാലയവും അറിയിച്ചു. സര്‍വീസുകള്‍ തടസ്സപ്പെടുമെന്ന് ഫ്ലൈ ദുബായി അറിയിച്ചു.
എമിറേറ്റ്സ്
എമിറേറ്റ്സ് യാത്രികര്‍ സ്റ്റാറ്റസ് അറിയാന്‍ http://emirat.es/travelupdates , http://emirat.es/flightstatsu വെബ്സൈറ്റുകള്‍ പരിശോധിക്കണം.
തുര്‍ക്കിഷ് എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ്, എയര്‍ഫ്രാന്‍സ്,ലുഫ്ത്താന്സ്,വിസ് എയര്‍ എന്നിവയും സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി.
യുഎസും ഇസ്രായേലും ഉച്ചയോടെയാണ് ഇറാനില്‍ മിസൈല്‍ വര്‍ഷം നടത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന അബുദാബിയേയും ബഹ്റൈനേയും കുവൈത്തിനേയും ഇറാന് ലക്ഷ്യമിട്ടു.
യുഎഇ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും തിരിച്ചടിയ്ക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ടെന്നും യുഎഇ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ വ്യോമപാത അടച്ചിരിക്കയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
