3:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കയാണ് ഇന്‍ഫോബീന്‍സ് ടെക്നോളജീസ്. ഓഹരിയുടമകളുടെ പക്കലുള്ള 10 രൂപ മുഖവിലയുള്ള, ഓരോ മുഴുവനായും അടച്ചു തീര്‍ത്ത ഓഹരിയ്ക്കും കമ്പനിയുടെ മൂന്ന് ഓഹരികള്‍ ബോണസായി ലഭിക്കും. ജനുവരി 22 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്.

ബോണസ് ഓഹരി
നിലവിലെ ഓഹരി ഉടമകള്‍ക്ക് കമ്പനി നല്കുന്ന പ്രതിഫലമാണ് ബോണസ് ഓഹരി. ഒരു നിശ്ചിത അനുപാതത്തില്‍ കരുതല്‍ ധനം ഓഹരി മൂലധനമാക്കി മാറ്റുന്നു. ഇതിനായി പണമൊന്നും കമ്പനി ചെലവഴിക്കുന്നില്ല. കരുതല്‍ ശേഖരം ( ലാഭത്തിന്റെ ഒരുഭാഗം) പുതിയ ഓഹരികളാക്കി മാറ്റുന്നു. വളര്‍ച്ചയും സാമ്പത്തിക ശക്തിയും പ്രതിഫലിപ്പിക്കുന്നതിനാണ് കമ്പനികള്‍ ബോണസ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്.
43.85 കോടി രൂപയുടെ കരുതല്‍ ശേഖരമാണ് ഇന്‍ഫോബീന്‍സ് ഇത്തരത്തില്‍ ബോണസ് ഓഹരിയ്ക്കായി നീക്കിവച്ചത്. കൂടാതെ സെക്യൂരിറ്റീസ് പ്രീമിയം അക്കൗണ്ടില്‍ നിന്നും 28.87 കോടി രൂപയും എടുത്തു.ബോണസ് ഓഹരി വിതരണത്തിന് ശേഷം ഓഹരികളുടെ എണ്ണം 2.42 കോടിയില്‍ നിന്ന് 9.7 കോടിയായി ഉയരും.
റെക്കോര്‍ഡ് തീയതി
ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി ഫെബ്രുവരി 27 ആണ്. അര്‍ഹതയുള്ള ഓഹരി ഉടമകളെ കണ്ടെത്താനുള്ള കട്ട്-ഓഫ് തീയതിയാണ് ഇത്. റെക്കോര്‍ഡ് തീയതിയില്‍ രജിസ്റ്ററില്‍ പേരുള്ള നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി ലഭ്യമാകും.
മൂന്നാംപാദ പ്രകടനം
ഡിസംബറിലവസാനിച്ച പാദത്തില്‍ കമ്പനി 138 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 38 ശതമാനം അധികം. മുന്‍പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ വരുമാനം 6 ശതമാനം ഉയര്‍ന്നു. ഇബിറ്റ ഇരട്ടിയിലധികം വളര്‍ന്ന് 33 കോടി രൂപയായപ്പോള്‍ അറ്റാദായം 173 ശതമാനം ഉയര്‍ന്ന് 19 കോടി രൂപ. തുടര്‍ച്ചയായി ഇത് യഥാക്രമം 6 ശതമാനവും 15 ശതമാനവും ഇടിവാണ്.കമ്പനി ഓഹരി വെള്ളിയാഴ്ച 9.58 ശതമാനം ഇടിഞ്ഞ് 808.95 രൂപയിലെത്തി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications