കൊവിഡ് 19 മഹാമാരി മൂലം ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു. സാങ്കേതിക വ്യവസായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ സ്ഥിരമായോ ഈ മാതൃക കമ്പനികള്‍ സ്വീകരിച്ചേക്കാമെന്നാണ് സൂചന.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രം രാജ്യവ്യാപകമായി ആഴ്ചകളോളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ഐടി മേജര്‍മാര്‍ ചില പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് മാര്‍ച്ച് മാസത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന ജോലി ചെയ്യുന്നതിലേക്ക് മാറ്റാന്‍ വ്യവസായത്തെ അനുവദിച്ചു.

കൊറോണ വൈറസ് രോഗം എക്സ്പൊണന്‍ഷ്യല്‍ വളര്‍ച്ച പ്രവണത കാണിക്കുന്നത് തടരുന്നതിനാല്‍ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്റ്, ഡബ്ല്യുഎന്‍എസ്, ജെന്‍പാക്റ്റ്, സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ (സെസ്), സോഫ്റ്റ്വെയര് ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ (എസ്ടിപിഐ) എന്നിവയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ റെഗുലേറ്ററി അധികാരികളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
വീട്ടിലും ഓഫീസിലുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുമായി ഒരു മിശ്രിത മോഡല്‍ വേഗത്തില്‍ തിരഞ്ഞെടുക്കുക എന്നതാണ് ലക്ഷ്യം. വ്യവസായത്തിന്റെ കണക്കനുസരിച്ച്, സ്ഥിരമായ അടിസ്ഥാനത്തില്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയാല്‍, നിലവിലത് കൈവശമുള്ള റിയല്‍ എസ്റ്റേറ്റിന്റെ 30-50 ശതമാനം വരെ ആവശ്യമായി വരില്ല. ഐടി വ്യവസായം ഉയര്‍ത്തിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഗണയിലാണെന്ന് ഈ നടപടിയുടെ വികസനത്തെക്കുറിച്ച് അറിവുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
കഴിഞ്ഞ മാസം വാണിജ്യ, ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങളുമായുള്ള ആശയവിനിമയത്തില്‍, സോഫ്റ്റ്വെയര് സേവന വ്യവസായ ലോബിയായ നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്കോം) സെസ്, എസ്ടിപിഐ എന്നിവയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അവരുടെ ജീവനക്കാര്‍ക്കായി സ്ഥിരാടിസ്ഥാനത്തല് വര്‍ക്ക് ഫ്രം ഹോം നല്കാനാകുമോ എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം തേടിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
