ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് 5 വർഷമെങ്കിലുമെടുക്കുമെന്ന് ലോക ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി കാരണം ആരംഭിച്ച പ്രതിസന്ധിയിൽ നിന്ന് ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് അഞ്ച് വർഷമെങ്കിലുമെടുക്കുമെന്ന് ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ കാർമെൻ റെയ്ൻഹാർട്ട് പറഞ്ഞു. ലോക്ക്ഡൌണുകളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണ നടപടികളും എടുത്തുകളഞ്ഞതിനാൽ പെട്ടെന്ന് ഒരു തിരിച്ചുവരവ് ഉണ്ടാകും. എന്നാൽ പൂർണ്ണമായ ഒരു വീണ്ടെടുക്കലിന് അഞ്ച് വർഷത്തോളം സമയം എടുക്കുമെന്ന് മാഡ്രിഡിൽ നടന്ന ഒരു കോൺഫറൻസിൽ റെയ്ൻഹാർട്ട് പറഞ്ഞു.

 

ഇന്ത്യയുടെ വളർച്ച പ്രവചനവുമായി ലോകബാങ്ക്, ഈ വർഷം 5 ശതമാനം വളർച്ച

ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് 5 വർഷമെങ്കിലുമെടുക്കുമെന്ന് ലോക ബാങ്ക്

പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ചില രാജ്യങ്ങളിൽ മറ്റുള്ളവയേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നും അസമത്വം വർദ്ധിപ്പിക്കുമെന്നും റെയിൻഹാർട്ട് പറഞ്ഞു. കാരണം ദരിദ്ര രാജ്യങ്ങൾ സമ്പന്ന രാജ്യങ്ങളേക്കാൾ കൂടുതൽ ബാധിക്കപ്പെടുമെന്നും
പ്രതിസന്ധിയെത്തുടർന്ന് ഇരുപത് വർഷത്തിനിടെ ഇതാദ്യമായി ആഗോള ദാരിദ്ര്യ നിരക്ക് ഉയരുമെന്നും അവർ പറഞ്ഞു.

സാമ്പത്തിക മാന്ദ്യം മാറ്റുന്നതിനും സമ്പദ്‌വ്യവസ്ഥയെ 7 ശതമാനത്തിലധികം വളർച്ചാ പാതയിലേക്ക് നയിക്കാനുമുള്ള പരിഷ്കാരങ്ങളുമായി ഇന്ത്യ തുടരണമെന്ന് കഴിഞ്ഞ മാസം ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. കൊറോണ മഹാമാരി സാരമായി ബാധിച്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പ നൽകുന്നതിന് ലോക ബാങ്ക് 750 മില്യൺ ഡോളർ വായ്പയ്ക്ക് അംഗീകാരം നൽകിയിരുന്നു.

കൊറോണ വൈറസിനെ നേരിടാൻ രാജ്യങ്ങൾക്ക് ലോകബാങ്കിന്റെ 1200 കോടി ഡോളറിന്റെ അടിയന്തര സഹായം

English summary

It will take at least 5 years for the global economy to recover: World Bank Chief Economist |ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് 5 വർഷമെങ്കിലുമെടുക്കുമെന്ന് ലോക ബാങ്ക്

Carmen Reinhart, chief economist at the World Bank, said the global economic recovery would take at least five years. Read in malayalam.
Story first published: Thursday, September 17, 2020, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X