ഡോള്‍ഡ് ഫ്ലേക്ക്, ക്ലാസിക്ക് സിഗരറ്റ് ബ്രാന്റുകളുടെ വില ഐടിസി കുത്തനെ വര്‍ദ്ധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ അധിക നികുതി ബാധ്യത പരിഹരിക്കുന്നതിനാണിത്.

ഗോള്‍ഡ് ഫ്ലേക്ക്, ക്ലാസിക് (പ്രീമിയം) എന്നിവയുടെ വില 41% വും, ക്ലാസിക് കണക്റ്റ് (സ്ലിംസ്) 20% വും ഗോള്‍ഡ് ഫ്ലേക്ക് സൂപ്പര്‍സ്റ്റാര്‍ (മൂല്യം) എന്നിവയുടെ വില ഏകദേശം 19%വുമാണുയര്ന്നത്.
പുതുക്കിയ വിലകള്‍ ചുവടെ:
- ഗോള്‍ഡ് ഫ്ലേക്ക് (10 എണ്ണം): ഇപ്പോള്‍ 240 രൂപ (മുന്‍പ് 170 രൂപ) | ഒരു സ്റ്റിക്കിന് ഇപ്പോള്‍ വില: 24 രൂപ.
- ക്ലാസിക് റെഗുലര്‍/മൈല്‍ഡ്/അള്‍ട്രാ (20 എണ്ണം): ഇപ്പോള്‍ വില: 480 രൂപ (മുന്‍പ് 340 രൂപ) | ഒരു സ്റ്റിക്കിന് ഇപ്പോള്‍ വില: 24 രൂപ.
- ക്ലാസിക് കണക്റ്റ് (സ്ലിംസ്) (20 എണ്ണം): ഇപ്പോള്‍ വില: 360 രൂപ (മുന്‍പ് 300 രൂപ| ഒരു സ്റ്റിക്കിന് ഇപ്പോള്‍ വില 18 രൂപ.
- ഗോള്‍ഡ് ഫ്ലേക്ക് സൂപ്പര്‍സ്റ്റാര്‍ (10 എണ്ണത്തിന്റെ പായ്ക്ക്): ഇപ്പോള്‍ വില: 70 രൂപ (59 രൂപയില്‍ നിന്ന്) | ഒരു സ്റ്റിക്കിന് ഇപ്പോള്‍ വില: 7 രൂപ.
പ്രീമിയം വിഭാഗത്തില്‍ വരുന്ന ഗോള്‍ഡ് ഫ്ലേക്ക്, ക്ലാസിക് എന്നിവയ്ക്ക് 41 ശതമാനം വരെ വില വര്‍ധിച്ചു. സ്ലിംസ് വിഭാഗത്തില്‍ 20 ശതമാനവും വാല്യു വിഭാഗത്തില്‍ ഏകദേശം 19 ശതമാനവുമാണ് വര്‍ധന.
ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് ഇപ്പോഴും പഴയ സ്റ്റോക്ക്
കടകളില്‍ ഇപ്പോള്‍ ലഭ്യമാകുന്നത് പഴയ സ്റ്റോക്കുകളാണ്. പരിമിതമായ തോതിലാണ് ഈ സ്റ്റോക്കുകള്‍ ഇപ്പോള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വഴി കടയിലെത്തുന്നത്. പുതുക്കിയ സ്റ്റോക്ക് എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
74 മില്ലിമീറ്റര്‍ സിഗരറ്റ് വിഭാഗത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍
74 മില്ലിമീറ്റര്‍ നീളത്തില്‍ ഒരു പുതിയ വിഭാഗം ഉത്പന്നം ഐടിസി ഇറക്കാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു. നികുതി കൂടുന്നത് നീളത്തിനനുസൃതമായതിനാല്,വലുപ്പം കുറഞ്ഞ സിഗരറ്റ് വില്പന നടത്തി, വരുമാനനഷ്ടം നികത്താമെന്ന് കമ്പനി കരുതുന്നു.
മാര്‍ല്‍ബറോ വിലവര്‍ധന മുന്‍കൂര്‍ സൂചന
69 മില്ലിമീറ്റര്‍ റെഗുലര്‍ സൈസ് ഫില്‍റ്റര്‍ ടിപ്പ്ഡ് വിഭാഗത്തിലെ ചില ബ്രാന്‍ഡുകളുടെ വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്, തങ്ങളുടെ മാര്‍ല്‍ബറോ കമ്പാക്ട് സിഗരറ്റിന്റെ വില 9.5 രൂപയില്‍ നിന്ന് 11.5 രൂപയായി കൂട്ടി. ഈ മാതൃക മറ്റ് ബ്രാന്‍ഡുകളും അനുകരിച്ചേയ്ക്കാം
സിഗരറ്റിന് ജിഎസ്ടി 40 ശതമാനം
ഫെബ്രുവരി 1 മുതല്‍ സിഗരറ്റിന് 40 ജിഎസ്ടി ബാധകമാണ്. മുമ്പ് 28 ശതമാനം ജിഎസ്ടിയും അതിന് പുറമെ ''കമ്പന്‍സേഷന്‍ സെസ്'' എന്ന അധിക നികുതിയുമായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോള്‍ അതിന് പകരം നേരിട്ട് 40 ശതമാനം ജിഎസ്ടി ബാധകമാക്കി.
സിഗരറ്റ് പോലുള്ള ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കളെ സര്‍ക്കാര്‍ ''സിന് ഗുഡ്സ്'' എന്ന് വിളിക്കുന്നു. ഉപഭോഗം കുറയ്ക്കാനായി ഇതിന്മേല് കൂടുതല്‍ നികുതി ചുമത്താന്‍ സര്‍ക്കാറിനാകും. ഇതോടെ കഥ അവസാനിക്കുന്നില്ല. ജിഎസ്ടിക്ക് പുറമെ ഓരോ സിഗരറ്റിനും ''അധിക എക്സൈസ് ഡ്യൂട്ടി'' എന്ന വേറെ നികുതിയും ഈടാക്കുന്നുണ്ട്. ഈ അധിക നികുതി സിഗരറ്റിന്റെ നീളം അനുസരിച്ചാണ്.
65 മില്ലിമീറ്റര്‍ വരെ നീളമുള്ള ഫില്‍റ്റര്‍ ഇല്ലാത്ത ഓരോ സ്റ്റിക്കിനും ഏകദേശം 2.05 രൂപയും അതേ നീളമുള്ള ഫില്‍റ്റര്‍ ഉള്ള സിഗരറ്റിന് ഏകദേശം 2.10 രൂപയും 65 മുതല്‍ 70 മില്ലിമീറ്റര്‍ വരെ നീളമുള്ള സിഗരറ്റുകള്‍ക്ക് ഓരോ സ്റ്റിക്കിനും ഏകദേശം 3.6 മുതല്‍ 4 രൂപയും 70 മുതല്‍ 75 മില്ലിമീറ്റര്‍ വരെ നീളമുള്ള, സാധാരണയായി പ്രീമിയം എന്ന് വിളിക്കുന്ന സിഗരറ്റുകള്‍ക്ക് ഏകദേശം 5.4 രൂപയും വളരെ അപൂര്‍വമായ രൂപകല്‍പ്പനയുള്ള, സാധാരണയായി വിപണിയില്‍ കൂടുതലായി വില്ക്കാത്ത സിഗരറ്റുകള്‍ക്ക് 8.50 രൂപയും എക്സ്സൈസ് നികുതി ചുമത്തുന്നു.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിന്റെ മുഴുവന്‍ ബാധ്യതയും ഇപ്പോള്‍ ഉപഭോക്താക്കളാണ് ചുമക്കുന്നത്.പ്രത്യേകിച്ച് പ്രീമിയം ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍. ഇവര്‍ ഒരു പാക്കിന് 100 രൂപയിലധികം അധികം കൊടുക്കണം. പുകവലിയ്ക്കുന്ന ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം മാസചെലവ് ഗണ്യമായി കൂടും. ഒരു ദിവസം ഒരു പാക്ക് ക്ലാസിക് ഉപയോഗിക്കുന്നവര്‍ക്ക് മാസത്തില്‍ ഏകദേശം 4,200 രൂപ അധികം ചെലവാകാം.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications