ഓഹരി വിപണിയിൽ ഇന്ന് അപ്രതീക്ഷിത കുതിപ്പാണ് പ്രകടമാവുന്നത്. ഇതോടെ ഐടിസി ഓഹരികൾ ഇന്ന് വമ്പൻ മുന്നേറ്റം. ഐടിസിയുടെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങളും ലാഭവിഹിതവും ഇന്ന് മെയ് 23ന് പ്രഖ്യാപിച്ചു. ഇതോടെയാണ് ഓഹരികൾ മികച്ച നേട്ടം കൈവരിച്ചത്. കഴിഞ്ഞ സെഷനിൽ 426.10 രൂപയ്ക്ക് ക്ലോസ് ചെയ്ത ഐടിസി ഓഹരികൾ ഇന്ന് 2.79 ശതമാനം ഉയർന്ന് 438 രൂപയിൽ വ്യാപാരം നടത്തുന്നു.
ഐടിസിയുടെ നാലാം പാദ ഫലങ്ങൾ
2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ ഐടിസി ഓഹരികൾക്ക് ഗുണം ചെയ്തു. കണക്കുകൾ പ്രകാരം സംയോജിത അറ്റാദായം ഏകദേശം നാലിരട്ടി വർധിച്ച് 19,807.8 കോടി രൂപയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇത് 5,013.18 കോടി രൂപയായിരുന്നു. 2025 ലെ മാർച്ച് 31ന് അവസാനിച്ച പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഐടിസിയുടെ വരുമാനം ഏകദേശം 20,376.3 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇത് 20,349.9 കോടി രൂപയായിരുന്നു. ഇത്തവണ ഐടിസിയുടെ ലാഭം 68.9 ശതമാനം ഉയർന്ന് 35,052 കോടി രൂപയായി. എന്നാൽ 2024 സാമ്പത്തിക വർഷത്തിൽ ഇത് 20,751 കോടി രൂപയായിരുന്നു.
ഐടിസിയുടെ ലാഭവിഹിതം...
2025 സാമ്പത്തിക വർഷത്തിൽ 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 7.85 രൂപ അന്തിമ ലാഭവിഹിതം നൽകാൻ ഐടിസി ബോർഡ് പ്രഖ്യാപിച്ചു. 2020 ജൂലൈ മുതലുള്ള കണക്ക് പ്രകാരം കമ്പനി പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. അതിനാൽ ഇതോടെ നിക്ഷേപകർ ഐടിസി ഓഹരികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചു.
"2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്ക്, ഓരോ ഓഹരിക്കും 1 രൂപ മുഖവിലയുള്ള 7.85 രൂപയുടെ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. 2025 ജൂലൈ 25 വെള്ളിയാഴ്ച നടക്കുന്ന കമ്പനിയുടെ 114-ാമത് വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ ഇത് അംഗീകരിച്ചാൽ യോഗ്യരായ ഓഹരി ഉടമകൾക്ക് ഇത് ലഭിക്കും" എന്നാണ് ഐടിസി കമ്പനി പറഞ്ഞത്.

ഐടിസി ലാഭവിഹിത റെക്കോർഡ് തീയതി
ലാഭവിഹിതത്തിൻ്റെ റെക്കോർഡ് തിയ്യതിയും പേയ്‌മെന്റ് തീയതിയും ഐടിസി നിശ്ചയിച്ചു. 2025 മെയ് 28 ലാഭ വിഹിതത്തിനുള്ള റെക്കോർഡ് തീയതിയായി കണക്കാക്കുമെന്ന് ഐടിസി അറിയിച്ചു. അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചാൽ, 2025 ജൂലൈ 28നും 2025 ജൂലൈ 31നും ഇടയിൽ യോഗ്യരായ ഓഹരി ഉടമകൾക്ക് ലാഭ വിഹിതം നൽകുമെന്ന് ഐടിസി അറിയിച്ചു.
ഓഹരിയുടെ ലക്ഷ്യ വില
ഐടിസി ഓഹരികളിൽ എഡിഡി റേറ്റിംഗ് നിലനിർത്തി ഐസിഐസിഐ സെക്യൂരിറ്റീസ്. മാത്രമല്ല ഐടിസി ഓഹരികളുടെ ലക്ഷ്യ വിലയും ബ്രോക്കറേജ് ഉയർത്തി. 450 രൂപയാണ് നിലവിലെ ലക്ഷ്യ വിലയായി കണക്കാക്കുന്നത്. 2027 സാമ്പത്തിക വർഷത്തിൽ ഐടിസി ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് ബ്രോക്കറേജ് വ്യക്തമാക്കുന്നത്.
എന്നാൽ മറു വശത്ത് അന്താരാഷ്ട്ര ബ്രോക്കറേജ് കമ്പനിയായ ഗോൾഡ്മാൻ സാക്സ്, ഓഹരി ഒന്നിന് 490 രൂപ ലക്ഷ്യ വില പ്രഖ്യാപിച്ചു. മാത്രമല്ല ഓഹരിയ്ക്ക് 'ബൈ' റേറ്റിംഗും നൽകിയിട്ടുണ്ട്. സിഗരറ്റ് ബിസിനസ്സ് സ്ഥിരമായ വളർച്ച കൈവരിച്ചെങ്കിലും, പുകയിലയുടെ ഉയർന്ന പണപ്പെരുപ്പം കാരണം ലാഭം കുറഞ്ഞുവെന്നാണ് ഗോൾഡ്മാൻ സാക്സ് ബ്രോക്കറേജ് അഭിപ്രായപ്പെട്ടത്.
കമ്പനിയുടെ നാലാം പാദ പ്രകടനം പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയതിനാൽ എച്ച്എസ്ബിസി ബ്രോക്കറേജ് ഐടിസി ഓഹരികൾക്ക് 510 രൂപ ലക്ഷ്യ വില നിശ്ചയിച്ചു. മാത്രമല്ല ശക്തമായ 'ബൈ' റേറ്റിംഗും നൽകിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
