കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച വിവിധ ടൈംലൈന്‍ എക്സ്റ്റന്‍ഷനുകളുടെ ആനുകൂല്യങ്ങള്‍ നേടാന്‍ നികുതിദായകരെ അനുവദിക്കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫോമുകള്‍ പരിഷ്കരിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
2019-20 സാമ്പത്തിക വര്‍ഷത്തെ പുതിയ ഐടിആര്‍ ഫോമുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം അവസാനത്തോടെ അറിയിക്കുകയും റിട്ടേണ്‍ ഫയലിംഗ് യൂട്ടിലിറ്റി മെയ് 31 -നകം ലഭ്യമാക്കുകയും ചെയ്യും. 1961 -ലെ ആദായനികുതി നിയമം, ടാക്സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ഓര്‍ഡിനന്‍സ് 2020 എന്നിവ പ്രകാരം വിവിധ ടൈംലൈനുകള്‍ സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. അതനുസരിച്ച്, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പ് 80സി (എല്‍ഐസി, പിപിഎഫ്, എന്എസ്സി മുതലായവ), 80 ഡി (മെഡിക്ലെയിം), 80 ജി (സംഭാവനകള്‍) എന്നിവ ഉള്‍പ്പെടുന്ന ഐടി ആക്ടിറ്റിന്റെ ചാപ്റ്റര്‍-വിഐഎ-ബി പ്രകാരം കിഴിവ് ക്ലെയിം ചെയ്യുന്നതിന് നിക്ഷേപമോ പേയ്മെന്റുകളോ നടത്തേണ്ട സമയം 2020 ജൂണ്‍ 30 വരെ നീട്ടി.

ജൂണ്‍ 30 വരെ സര്‍ക്കാര്‍ അനുവദിച്ച വിവിധ ടൈംലൈന്‍ എക്സ്റ്റന്‍ഷനുകളിലൂടെ നികുതിദായകര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിന്, റിട്ടേണ്‍ ഫോമുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും, അതിനാല്‍ നികുതിദായകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേടാമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. പുതുക്കിയ ഐടിആര്‍ ഫോമുകള്‍ നികുതിദായകര്‍ക്ക് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ നടത്തിയ ഇടപാടുകളില്‍ ഇളവുകള്‍ അനുവദിക്കും. സാധാരണയായി, ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ ഏപ്രില്‍ ആദ്യ വാരത്തിലാണ് ലഭ്യമാക്കുന്നത്.
ഈ വര്‍ഷം, 2020-21 അസസ്മെന്റ് വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഇ-ഫയലിംഗ് യൂട്ടിലിറ്റി 2020 ഏപ്രില്‍ 1 -ന് ലഭ്യമാക്കി. കൂടാതെ, ഈ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഐടിആര്‍1 (സഹജ്), ഐടിആര്‍4 (സുഗം) എന്നിവ ജനുവരിയില്‍ തന്നെ പുറത്തിറക്കിയിരുന്നു. എങ്കിലും, കൊവിഡ് 19 മഹാമാരി മൂലമുള്ള ടൈംലൈന്‍ എക്സ്റ്റന്‍ഷന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നികുതിദായകനെ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ റിട്ടേണ്‍ ഫോമുകളില്‍ പുനരവലോകനം നടക്കുന്നെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications