മോദി സർക്കാരിന്റെ വ്യാപകമായ പ്രശംസ നേടിയ പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പദ്ധതി പ്രകാരം ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് സേവനം നേടാം. ഇതിനായി ഗുണഭോക്താവ് ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണം. ജൻ ധൻ അക്കൌണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഓവർഡ്രാഫ്റ്റ് സേവനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാം.
ഓവർഡ്രാഫ്റ്റ് സേവനം ലഭിക്കുന്നത് ആർക്ക്?
അക്കൌണ്ട് തുറന്ന് ആദ്യ 6 മാസം മതിയായ ബാലൻസ് അക്കൌണ്ടിൽ നിലനിർത്തിയിട്ടുള്ളവർക്കാണ് ഓവർ ഡ്രാഫ്റ്റിന് യോഗ്യതയുള്ളത്. കൂടാതെ അക്കൌണ്ട് വഴിയും ഡെബിറ്റ് കാർഡ് വഴിയും ഉപഭോക്താവ് ഇടപാടുകൾ നടത്തിയിട്ടുണ്ടായിരിക്കണം. ഇത്തരത്തിൽ യോഗ്യതയുള്ളവർക്ക് ബാങ്കിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ നാമമാത്രമായ പലിശ നിരക്കിൽ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും.
ജൻ ധൻ അക്കൌണ്ട് ആധാർ ബന്ധിപ്പിക്കൽ
ജൻ ധൻ അക്കൌണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ചില ദോഷങ്ങളുമുണ്ട്. അപകട ഇൻഷുറൻസ് നീട്ടി ലഭിക്കുന്നതിന് ജൻ ധൻ അക്കൌണ്ടിൽ മിനിമം അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. എന്നാൽ, ആധാറുമായി അക്കൌണ്ട് ലിങ്കുചെയ്യാത്ത സാഹചര്യത്തിൽ, ക്ലെയിം പ്രോസസ്സ് ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇൻഷുറൻസും ഉണ്ട്. അക്കൗണ്ട് ഉടമയ്ക്ക് മരണം സംഭവിച്ചാൽ 1.3 ലക്ഷം രൂപ വരെ ലഭിക്കും.
എന്താണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന?
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്. ഈ അക്കൌണ്ട് തുറക്കാൻ മിനിമം ബാലൻസിന്റെ ആവശ്യമില്ല.
സബ്സിഡി നേരിട്ട്
സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൌണ്ടിൽ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാൻ മറ്റ് അക്കൌണ്ടുകളേക്കാൾ മികച്ചത് ജൻധൻ അക്കൌണ്ടാണ്. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. കൂടാതെ റുപേ കാര്‍ഡും സൗജന്യമായി ലഭിക്കും. ഇത് പണമിടപാടുകൾ കൂടുതൽ സുഗമമാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
