ചില ബാങ്കുകൾ അവധി ദിവസങ്ങളിലും പ്രവർത്തന സമയത്തിന് ശേഷവുമുള്ള സമയങ്ങളിലും നിക്ഷേപത്തിനും പിൻവലിക്കലിനും നിരക്കുകൾ ഈടാക്കുമെന്ന് കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിരക്ക് ഈടാക്കൽ ജൻ ധൻ അക്കൗണ്ടുകൾക്കും അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കും ബാധകമല്ല. നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ..
ജൻ ധൻ അക്കൌണ്ടുകൾ ഒഴിവാക്കി
അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൌണ്ട്, ജൻ ധൻ അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് ഐസിഐസിഐ ബാങ്ക് ചാർജ് ഈടാക്കുന്നില്ലെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചിരുന്നു. എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളും ജൻ ധൻ അക്കൗണ്ടുകളിൽ നിന്ന് ചാർജ് ഈടാക്കിയിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ബാങ്ക് ഓഫ് ബറോഡ
2020 നവംബർ 1 മുതൽ ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചതിന് പിന്നാലെ ധന മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിരുന്നു നിലവിലുള്ള രാജ്യത്തെ കൊറോണ വൈറസ് അവസ്ഥ കണക്കിലെടുത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഇത്തരം നിരക്കുകൾ ഈടാക്കില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. ബാങ്ക് ഓഫ് ബറോഡ നേരത്തെ തന്നെ ജൻ ധൻ അക്കൗണ്ടുകളിൽ നിന്ന് ഡെബിറ്റിന് ചാർജ് ഈടാക്കിയിരുന്നില്ല.
അധിക ചാർജ് ഇല്ല
ജൻ ധൻ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള നിരക്കുകളും ബാധകമല്ല. ചില മാധ്യമ റിപ്പോർട്ടുകളിലുള്ളതു പോലെ അധിക ചാർജുകൾ (നിലവിലുള്ള ചാർജുകൾക്ക് പുറമെ) ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബാങ്കുകൾ സ്ഥിരീകരിച്ചു. പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകൾക്കും അവരുടെ സേവനങ്ങൾക്ക് നിരക്ക് ഈടാക്കാൻ അനുവാദമുണ്ട്. എന്നാൽ കൊവിഡ് മഹാമാരി കണക്കിലെടുത്ത് സമീപഭാവിയിൽ ചാർജുകൾ ഉയർത്തിയേക്കില്ല.
ജന്‍ ധന്‍ അക്കൌണ്ട്
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി തുടങ്ങാൻ പറ്റുന്ന ബാങ്ക് അക്കൗണ്ടുകളാണിത്. എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ ഈ അക്കൌണ്ട് തുറക്കാൻ മിനിമം ബാലൻസിന്റെ ആവശ്യമില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
