ആറു വർഷം മുമ്പ് മോദി സർക്കാർ ആരംഭിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പദ്ധതിയ്ക്ക് കീഴിൽ 40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഈ പദ്ധതിയ്ക്ക് 40.05 കോടി ഗുണഭോക്താക്കളുണ്ട്. ജൻ ധൻ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.30 ലക്ഷം കോടിയിലധികമാണ്. പദ്ധതി ആരംഭിച്ച് ആറാം വാർഷികത്തിന് തൊട്ടുമുമ്പാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
മിനിമം ബാലൻസ് വേണ്ട
രാജ്യത്തെ ജനങ്ങൾക്ക് ബാങ്കിംഗ് സൗകര്യങ്ങളിലേക്ക് സാർവത്രിക പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2014 ഓഗസ്റ്റ് 28 ന് പദ്ധതി ആരംഭിച്ചത്. റുപേ ഡെബിറ്റ് കാർഡിന്റെയും ഓവർ ഡ്രാഫ്റ്റിന്റെയും അധിക സവിശേഷതകളുള്ള ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളാണ് പിഎംജെഡിവൈ പ്രകാരം തുറക്കുന്ന അക്കൗണ്ടുകൾ. ബിഎസ്ബിഡി അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല.
അപകട ഇൻഷുറൻസ് പരിരക്ഷ
പദ്ധതിയുടെ വിജയം കണക്കിലെടുത്ത്, 2018ൽ സർക്കാർ അപകട ഇൻഷുറൻസ് പരിരക്ഷ 2 ലക്ഷമായി ഉയർത്തി. 2018 ഓഗസ്റ്റ് 28 ന് ശേഷം തുറന്ന പുതിയ അക്കൗണ്ടുകൾക്കായി 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ, ഓവർ ഡ്രാഫ്റ്റ് പരിധി സൗകര്യവും ഇരട്ടിയാക്കി, 10,000 രൂപയായി.
വനിത അക്കൌണ്ട് ഉടമകൾക്ക്
ജന ധൻ അക്കൌണ്ട് ഉടമകളിൽ 50 ശതമാനവും സ്ത്രീകളാണ്. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജനയുടെ ഭാഗമായി കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ദരിദ്രരെ സഹായിക്കുന്നതിനായി മൂന്ന് തുല്യ പ്രതിമാസ ഗഡുക്കളായി അക്കൌണ്ട് ഉടമകൾക്ക് 1,500 രൂപ സർക്കാർ നൽകിയിരുന്നു. ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്കാണ് 500 രൂപ വീതം നൽകിയത്. 2020 മാർച്ച് 26 ന്
ആണ് സർക്കാർ ഇത് പ്രഖ്യാപിച്ചത്.
ലക്ഷ്യം
അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൌണ്ടിന്റെ ലഭ്യത, ആവശ്യമുള്ള അധിഷ്ഠിത വായ്പയിലേക്കുള്ള പ്രവേശനം, പണമടയ്ക്കൽ സൗകര്യം, ഇൻഷുറൻസ്, ദുർബല വിഭാഗങ്ങൾക്കും കുറഞ്ഞ വരുമാനക്കാർക്കും പെൻഷൻ എന്നിങ്ങനെ വിവിധ ധനകാര്യ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയാണ് പിഎംജെഡിവിയുടെ ലക്ഷ്യം. എല്ലാ സർക്കാർ ആനുകൂല്യങ്ങളും ഗുണഭോക്തൃ അക്കൌണ്ടുകളിലേക്ക് എത്തിക്കാനും കേന്ദ്രസർക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പദ്ധതി നടപ്പാക്കാനുമാണഅ ജൻ ധൻ യോജന അക്കൌണ്ടുകൾ ആരംഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
