ദില്ലി; ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും ഗ്രാമങ്ങളിൽ എടിഎം ഉപയോഗം ഉയരാൻ കാരണമായെന്ന് റിപ്പോർട്ട്. ഗ്രാമീണ പ്രദേശങ്ങളിൽ സജ്ജമാക്കിയ വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ ഉപയോഗമാണ് വലിയ തോതിൽ വർധിച്ചത്. ബാങ്കിതര സ്ഥാപനങ്ങള്‍ സജ്ജമാക്കുന്ന എടിഎം മെഷീനുകളാണ് വൈറ്റ് ലേബല്‍ എടിഎം എന്ന് അറിയപ്പെടുന്നത്. ചെറുനഗരങ്ങളില്‍ എടിഎം ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇവ അവതരിപ്പിച്ചത്.

2014 ൽ വെറും രണ്ട് ശതമാനമായിരുന്ന വൈറ്റ് ലേബൽ എടിഎം ഉപയോഗം ഇപ്പോൾ 12 ശതമാനത്തിലെത്തി.സപ്റ്റംൂർ 2020 വരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ രാജ്യത്തെ ഡെബിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 86 കോടിയായി ഉയർന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.ഇതിൽ തന്നെ 30 കോടിയോളം പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന വഴിയുള്ള റുപേ കാർഡുകളാണ്.
മഹാമാരി കാലത്ത് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലെ ഉപഭോഗം വർധിച്ചതായി വൈറ്റ് ലേബൽ എടിഎം ഓപറേറ്ററായ ബിടിഐ പേമെന്റ്സ് സിഇഒ കെ ശ്രീനിവാസ് പറഞ്ഞു. നഗരത്തിലെ സമ്പത്ത് വ്യവസ്ഥയെ ലോക്ഡൗൺ ബാധിച്ചപ്പോൾ ഗ്രാമങ്ങളിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ എടിഎം വ്യവസായം 3 ശതമാനം വളർച്ചയാണ് നേടി 2.5 ലക്ഷം എടിഎമ്മുകളായി.അതേസമയം വൈറ്റ് ലേബൽ എടിഎമ്മുകൾ 14 ശതമാനം വർധിച്ച് 2020 സെപ്റ്റംബർ വരെ 24,195 ആയി.വൈറ്റ്-ലേബൽ എടിഎം (ഡബ്ല്യുഎൽഎ) ഓപ്പറേറ്റർമാരുടെ ഉയർന്ന വളർച്ചാ ശതമാനം ഗ്രാമീണ വളർച്ചയുടെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ അനുകൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ
ഗ്രാമപ്രദേശങ്ങളിലും ബാങ്കുകൾ വികസിച്ചുകൊണ്ടിരിക്കുകയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
