2019 അവസാനിക്കാൻ ഇനി വെറും ഒരു ദിവസം മാത്രം. 2020ലെ ആദ്യ മാസമായ ജനുവരിയിൽ എല്ലാ പൊതു അവധിദിനങ്ങൾ ഉൾപ്പെടെ 16 ദിവസം ബാങ്കുകൾ അടച്ചിടും. എന്നാൽ ഈ അവധി ദിനങ്ങൾ ഓരോ ബാങ്കുകളും സംസ്ഥാനങ്ങളും അനുസരിച്ച് വ്യത്യാസപ്പെടാം. റിസർവ് ബാങ്ക് സംസ്ഥാനങ്ങൾ തിരിച്ചുള്ള ബാങ്ക് അവധിദിനങ്ങളുടെ പട്ടിക പുറത്തിറക്കി. ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ബാങ്കുകൾക്കും നിലവിൽ അവധിയാണ്.
അവധി ദിന പട്ടിക
നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ഉൾപ്പെടുന്നതാണ് 2020 ജനുവരിയിലെ അവധിദിന പട്ടിക. ബാങ്ക് അവധി ദിനങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ബാങ്കുമായി ബന്ധപ്പെട്ട നിങ്ങളുടെ ആവശ്യങ്ങൾ ആസൂത്രണം ചെയ്യുക. അവസാന നിമിഷത്തെ പണ പ്രതിസന്ധിയിൽ നിന്ന് രക്ഷിപ്പെടാൻ ഇത് സഹായിക്കും. ജനുവരിയിലെ ഏക ദേശീയ അവധി ദിനമായ റിപ്പബ്ലിക് ദിനം ഞായറാഴ്ചയാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. 2020 ജനുവരിയിലെ അവധിദിനങ്ങളുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു.
ആദ്യ ആഴ്ച്ച
- ജനുവരി 1: ന്യൂ ഇയർ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധി
- ജനുവരി 2: ഗുരു ഗോബിന്ദ് സിംഗ് ജയന്തി, പല സംസ്ഥാനങ്ങളിലും ബാങ്ക് അവധി
- ജനുവരി 5: ഞായറാഴ്ച ബാങ്ക് അവധി
രണ്ടാമത്തെ ആഴ്ച്ച
- ജനുവരി 7: ഇമോയിനു ഇറത്പ ആഘോഷങ്ങൾ കാരണം ഇംഫാലിലെ ബാങ്കുകൾക്ക് അവധി
- ജനുവരി 8: ഗാൻ-എൻഗായ് കാരണം ഇംഫാലിലെ ബാങ്കുകൾക്ക് അവധി
- ജനുവരി 11: രണ്ടാം ശനിയാഴ്ച ബാങ്ക് അവധി, മിഷനറി ദിനമായതിനാൽ മിസോറമിൽ ബാങ്ക് അവധി
- ജനുവരി 12: ഞായറാഴ്ച ബാങ്ക് അവധി
മൂന്നാമത്തെ ആഴ്ച്ച
- ജനുവരി 14: മകരസംക്രാന്തി, അഹമ്മദാബാദിൽ ബാങ്ക് അവധി
- ജനുവരി 15: ഉത്തരായന പുണ്യകാല മകര സംക്രാന്തി ഉത്സവം / പൊങ്കൽ / മാഗ് ബിഹു, തുസു പൂജ എന്നിവയുടെ പേരിൽ ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി
- ജനുവരി 16: തിരുവള്ളുവർ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ബാങ്കുകൾക്ക് അവധി
- ജനുവരി 17: ഉഴവർ തിരുനാൾ ആഘോഷങ്ങൾ കാരണം ചെന്നൈ ബാങ്കുകൾക്ക് അവധി
- ജനുവരി 19: ഞായറാഴ്ച ബാങ്ക് അവധി
നാലാമത്തെ ആഴ്ച്ച
- ജനുവരി 23: നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മവാർഷികത്തോടനുബന്ധിച്ച് അഗർത്തലയിലെയും കൊൽക്കത്തയിലെയും ബാങ്കുകൾക്ക് അവധി
- ജനുവരി 25: നാലാം ശനിയാഴ്ച ബാങ്ക് അവധി
- ജനുവരി 26: ഞായറാഴ്ച ബാങ്ക് അവധി
- ജനുവരി 30: സരസ്വതി പൂജ / ബസന്ത പഞ്ചമി ബാങ്ക് അവധി
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം



Click it and Unblock the Notifications