എത്രയൊക്കെ ഡിജിറ്റലാണെന്ന് പറഞ്ഞാലും സാമ്പത്തിക ഇടപാടുകൾ നടത്താൻ നേരിട്ട് ബാങ്കിൽ പോകുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് പ്രവർത്തി ദിവസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഈ മാസം 4 ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞ് കിടക്കും. ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ഞാറാഴ്ചയും ശനിയാഴ്ചയും എല്ലാം ഒരുമിച്ച് വരുന്നതാണ് തുടർച്ചയായ ബാങ്ക് അവധിക്ക് കാരണം.
അവധി ദിവസങ്ങൾ
ജനുവരി 27ന് ബാങ്ക് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 2026 ജനുവരി 24 മാസത്തെ 4-ആമത്തെ ശനിയാഴ്ചയാണ്. തുടര്‍ന്ന് ജനുവരി 25 ഞായര്‍, ജനുവരി 26 തിങ്കള്‍ രാജ്യം റിപ്പബ്ലിക് ദിനം. അതായത് തുടർച്ചയായ 4 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തുടര്‍ച്ചയായ അവധി ഉപയോക്താക്കളെ സാരമായി ബാധിച്ചേക്കാം. അതിനാല്‍ ബാങ്കിംഗ് സംബന്ധമായ നടപടികളിലൂടെ കടന്നുപോകേണ്ടവര്‍ കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. അവധികള്‍ കണ്ട് യാത്രകളും മറ്റും പ്ലാന്‍ ചെയ്തിരിക്കുന്നവര്‍ കൈയ്യില്‍ പണം കരുതുക. കാരണം ഈ അവധികള്‍ ഇന്ത്യ ഒട്ടാകെ ബാധകമാണ്. അതിനാല്‍ എടിഎമ്മുകളും മറ്റും കാലിയാകാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തുടര്‍ച്ചയായി അവധി ചെക്ക് ക്ലിയറിങ്, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഡ്രാഫ്റ്റുകള്‍, കൗണ്ടര്‍ സേവനങ്ങള്‍ എന്നിവയിലും തടസ്സങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.

പണിമുടക്കിന് കാരണം
ബാങ്ക് പ്രവര്‍ത്തി ദിനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയായി നിശ്ചയിക്കണമെന്നാണ് ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യം. പക്ഷെ അങ്ങനെ നിശ്ചയിച്ചാൽ അത് പലമേഖലകളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തി ദിവസം ആക്കുന്ന പക്ഷം പ്രവര്‍ത്തി ദിനങ്ങളില്‍ 40 മിനിറ്റ് അധികമായി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ എല്ലാ ശനിയാഴ്ചയും അവധിയായാലും ആഴ്ചയിലെ മൊത്തം പ്രവര്‍ത്തന മണിക്കൂറില്‍ കുറവുണ്ടാകില്ലെന്ന് അവര്‍ വാദിക്കുന്നു
മറ്റ് അവധി ദിവസങ്ങളും പ്രദേശങ്ങളും
1. ജനുവരി 12 തിങ്കളാഴ്ച - സ്വാമി വിവേകാനന്ദന്റെ ജന്മദിനം - പശ്ചിമ ബംഗാളിൽ ബാങ്ക് അവധി
2. ജനുവരി 14 ബുധനാഴ്ച - മകര സംക്രാന്തി / മാഘ ബിഹു - അസം, ഒഡീഷ, അരുണാചൽ പ്രദേശിൽ ബാങ്ക് അവധി
3. ജനുവരി 15 വ്യാഴാഴ്ച - ഉത്തരായന പുണ്യകാല / പൊങ്കൽ / മാഘേ സംക്രാന്തി / മകര സംക്രാന്തി - തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
4. ജനുവരി 16 വെള്ളിയാഴ്ച - തിരുവള്ളുവർ ദിനം - തമിഴ്നാടിൽ ബാങ്ക് അവധി
5. ജനുവരി 17 ശനിയാഴ്ച -ഉഴവർ തിരുനാൾ - തമിഴ്നാടിൽ ബാങ്ക് അവധി
6. ജനുവരി 23 വെള്ളിയാഴ്ച - നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനം / സരസ്വതി പൂജ / ബസന്ത പഞ്ചമി / വീർ സുരേന്ദ്രസായി ജയന്തി - പശ്ചിമ ബംഗാൾ, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
