ടോക്കിയോ: പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ തോഷിബ കോര്പറേഷന് സിഇഒ നൊബോക്കി കുറുമതാനി രാജിവച്ചു. ചെയര്മാന് സതോഷി സുനകാവ വീണ്ടും സിഇഒ ആയി ചുമതലയേറ്റു. സുനകാവ താല്‍ക്കാലികമായി ചുമതലയേറ്റെടുത്തതാണ്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ചെയര്മാന് ഒസാമു നഗയാമ അറിയിച്ചു. നൊബോക്കി രാജിവെക്കാനുള്ള കാരണം വ്യക്തമല്ല.

സിവിസി കാപിറ്റല്‍ പാര്‍ട്ണേഴ്സുമായി 2000 കോടി ഡോളറിന്റെ ഓഹരി ഇടപാട് തര്‍ക്കം നിലനിന്നിരുന്നു. ഇതായിരിക്കാം രാജിയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ ഇടപാടിന് താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് തോഷിബയുടെ വിശ്വാസം. ഈ പ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ ഓഹരി വിപണയില്‍ വന്‍ നേട്ടമുണ്ടായി. 7 ശതമാനം വര്‍ധനവാണ് തോഷിബ ഓഹരിക്കുണ്ടായിരിക്കുന്നത്. സിവിസി കാപിറ്റല്‍ പാര്‍ട്ട്ണേഴ്സില്‍ നേരത്തെ ഏഷ്യന്‍ മേധാവിയായി നൊബാക്കി പ്രവര്‍ത്തിച്ചിരുന്നു.
സിവിസി കാപിറ്റല്‍ പാര്‍ട്ട്ണേഴ്സ് മുന്നോട്ടുവച്ച ലേല തുകയേക്കാള്‍ ഉയര്‍ന്ന തുക നല്കി ഓഹരി വാങ്ങാന്‍ മറ്റു ചില കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. കെകെആര്‍ ആന്റ് കമ്പനി ഇതില്‍പ്പെടും. കാനഡയിലെ ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റ് കമ്പനിയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇവരും ഒഹരിക്ക് ഉയര്‍ന്ന വില നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ സിവിസി ഒരുപക്ഷേ ഓഹരി വിലയുടെ ഓഫര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications