ജെഇഇ 2026 സെഷന് 1 ഉത്തര സൂചിക പുറത്തിറക്കിയിരിക്കയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). ഒന്‍പത് ചോദ്യങ്ങള്‍ ഒഴിവാക്കി. അന്തിമ ഉത്തര സൂചിക jeemain.nta.nic.in-ല്‍ ലഭ്യമാണ്. ഉത്തര സൂചിക ഒത്തുനോക്കി ഉത്തരങ്ങള്‍ സ്ഥിരീകരിക്കാം.

ജനുവരി 21 മുതല്‍ ജനുവരി 28 വരെ നടത്തിയ പരീക്ഷകളുമായി ബന്ധപ്പെട്ട ഉത്തര സൂചികകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയുടെ ചോദ്യ ഐഡികളും ശരിയായ ഉത്തരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഫലങ്ങള്‍ ഈ ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ജെഇഇ മെയിന്‍ 2026 സ്ക്കോറുകളെ അടിസ്ഥാനമാക്കിയാണ്, രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ ബിഇ/ബിടെക്, ബിആര്‍ക്, ബിപ്ലാനിംഗ് ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം
ജെഇഇ മെയിന്‍ 2026 സെഷന് 1 പരീക്ഷ
ജനുവരി 21 മുതല്‍ ജനുവരി 29 വരെ നടത്തിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളായിരുന്നു ഇവ. എല്ലാ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകള്‍ നടന്നത് - രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയും.
ബിഇ/ബിടെക് പേപ്പറുകള്‍ക്ക്, ജനുവരി 21 മുതല്‍ ജനുവരി 28 വരെ പരീക്ഷ നടത്തി.
കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 11 നാണ് എന്‍ടിഎ ജനുവരി സെഷന് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ജനുവരി 22 മുതല്‍ ജനുവരി 30 വരെയായിരുന്നു പരീക്ഷകള്‍. അന്തിമ ഉത്തരസൂചികയില്‍ നിന്ന് 12 ചോദ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
ജെഇഇ മെയിന്‍ ഫലം 2026: സ്കോറുകളുടെ ഉപയോഗം
ജെഇഇ മെയിന്‍ 2026 ന്റെ മെറിറ്റ് ലിസ്റ്റും സ്കോറുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ പ്രവേശനം അവരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നിയമങ്ങള്‍ എന്നിവയ്ക്ക് വിധേയമായിരിക്കും.
ജെഇഇ മെയിന്‍ ഫലം 2026: പുനര്‍മൂല്യനിര്‍ണ്ണയവും പുനഃപരിശോധനയും
ഫലങ്ങളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനോ പുനഃപരിശോധനയ്ക്കോ വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും പരിഗണിക്കില്ല.
ജെഇഇ മെയിന്‍ ഫലം 2026: ആരുടെ ഫലങ്ങള്‍ പ്രഖ്യാപിക്കില്ല?
പരീക്ഷയില്‍ കൃത്രിമം നടത്തിയതായി (യുഎംപി) കണ്ടെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ഫലങ്ങള്‍ റദ്ദാക്കും. അവ പ്രഖ്യാപിക്കില്ല. അനുവദിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കേന്ദ്രത്തില്‍ ഹാജരായവരുടേയും മറ്റൊരാള്‍ പരീക്ഷ എഴുതിയവരുടേയും ഫലങ്ങള്‍ റദ്ദാക്കപ്പെടും.
ഒരേ സെഷനില്‍ ഒന്നിലധികം തവണ ഹാജരായ ഏതൊരു ഉദ്യോഗാര്‍ത്ഥിയുടെയും സാധുത റദ്ദാക്കും. ബാധകമായ യുഎഫ്എം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവരെ ഡീബാര്‍ ചെയ്യും. ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും പരിഗണിക്കില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
