രാജ്യത്തെ പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശനം നിര്‍ണ്ണയിക്കുന്ന, ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ സെഷന് 1 ഫലം, 2026 ഫെബ്രുവരി 16 ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിക്കും.

jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫലങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫലങ്ങളോടൊപ്പം, കട്ട്-ഓഫ് മാര്‍ക്കുകളും പ്രസിദ്ധീകരിക്കും.
ജെഇഇ മെയിന്‍ 2026 പരീക്ഷ: ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- ഹോംപേജില്‍, 'കാന്‍ഡിഡേറ്റ് ആക്റ്റിവിറ്റി' ബോര്‍ഡിന് കീഴിലുള്ള 'ജെഇഇ മെയിന്‍ സെഷന് 1 ഫലം 2026' ക്ലിക്ക് ചെയ്യുക.
- ഒരു പുതിയ പേജ് തുറക്കും. നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്വേഡും നല്‍കുക.
- 'സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'ഫലം' വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
- ഫലം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
- ഭാവി റഫറന്‍സിനായി നിങ്ങളുടെ ഫലം ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കുക.
പുനര്‍മൂല്യനിര്‍ണ്ണയവും പുനഃപരിശോധനാ പ്രക്രിയയും
പുനര്‍മൂല്യനിര്‍ണ്ണയമോ പുനഃപരിശോധനയോ ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ലെന്നും എന്‍ടിഎ അറിയിച്ചു. കൃത്രിമം നടത്തിയതായി (UMP) കണ്ടെത്തിയവരുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കില്ല.
ഡൗണ്‍ലോഡ് ലിങ്ക്: 'ജെഇഇ മെയിന്‍ സെഷന് 1 റിസള്‍ട്ട് ഡൗണ്‍ലോഡ് ലിങ്ക് 2026'
ജെഇഇ മെയിന്‍ 2026 സ്ക്കോര്‍,റാങ്ക് ലിസ്റ്റ്, ഫലങ്ങള്‍ എന്നിവ പരീക്ഷാ അതോറിറ്റിയ്ക്ക് പുറമെ ദേശീയ, സംസ്ഥാന തല സ്ഥാപനങ്ങള്‍ പ്രവേശനം, സ്ക്കോളര്‍ഷിപ്പ്, മറ്റ് അവസരങ്ങള്‍ എന്നിവയ്ക്ക് മാനദണ്ഡമാക്കും. അതേസമയം ഈ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശം ഇവരുടെ നിയമങ്ങള്‍ക്കും ആവശ്യകതകള്‍ക്കും വിധേയമായിരിക്കും.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ BE/BTech, BArch, BPlanning എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ജെഇഇ മെയിന്‍ സ്ക്കോറുകള്‍ മാനദണ്ഡമാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
