ആമസോൺ ഉടമയും ലോക കോടീശ്വരനുമായ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 4.1 ബില്യൺ ഡോളറാണ് ഭക്ഷ്യ ബാങ്കുകളിലേയ്ക്കും അടിയന്തര ദുരിതാശ്വാസ ഫണ്ടുകളിലേയ്ക്കും സംഭാവന നൽകിയത്. കഴിഞ്ഞ ദിവസം ഒരു ബ്ലോഗ്പോസ്റ്റിൽ, കൊവിഡ് -19 മഹാമാരി മൂലം കഷ്ടപ്പെടുന്ന അമേരിക്കക്കാർക്കും സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവർക്കും ഉടനടി പിന്തുണ നൽകണമെന്ന് സ്കോട്ട് പറഞ്ഞു.
പ്യൂർട്ടോ റിക്കോ, വാഷിംഗ്ടൺ ഡിസി എന്നീ 50 സംസ്ഥാനങ്ങളിലായി 384 സ്ഥാപനങ്ങൾക്ക് 4,158,500,000 രൂപ മക്കെൻസി സംഭാവനയായി നൽകിയിട്ടുണ്ട്. ഭക്ഷ്യ ബാങ്കുകൾ, അടിയന്തര ദുരിതാശ്വാസ ഫണ്ടുകൾ, ഏറ്റവും ദുർബലരായവർക്കുള്ള പിന്തുണാ സേവനങ്ങൾ എന്നിവയിലേയ്ക്കാണ് മക്കെൻസി സംഭാവന നൽകിയിട്ടുള്ളത്.

വംശീയ സമത്വം, എൽജിബിടിക്യു അവകാശങ്ങൾ, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെ കഴിഞ്ഞ വർഷം 1.7 ബില്യൺ ഡോളർ സംഭാവന നൽകിയതായി ജൂലൈയിൽ സ്കോട്ട് വ്യക്തമാക്കിയിരുന്നു.
ലോകത്തെ ഏറ്റവും ധനികനായ ബെസോസിൽ നിന്ന് വിവാഹബന്ധം വേർ പിരിഞ്ഞതിനുശേഷം സമ്പത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി കഴിഞ്ഞ വർഷം സ്കോട്ട് ഗിവിംഗ് പ്രതിജ്ഞയിൽ ഒപ്പു വച്ചിരുന്നു. ആമസോണിൽ 4% ഓഹരികളാണ് നിലവിൽ സ്കോട്ടിനുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
