അലബാമ(അമേരിക്ക): ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയത് നീല്‍ ആംസ്ട്രോങ് ആയിരുന്നു. രണ്ടാമതായി കാലുകുത്തിയതും നീല്‍ ആംസ്ട്രോങ് തന്നെ എന്നൊരു തമാശയുണ്ട്. എന്തായാലും ആ ആദ്യയാത്രയില്‍ ആംസ്ട്രോങിനൊപ്പം ചന്ദ്രനില്‍ ഇറങ്ങിയത് എഡ്വിന് ആല്ഡ്രിന് ആയിരുന്നു.
പതിറ്റാണ്ടുകള്‍ കഴിഞ്ഞുപോയി, അല്ലെങ്കില്‍, അര നൂറ്റാണ്ട് കഴിഞ്ഞുപോയി. ഇതുവരെ ഒരു സ്ത്രീ പോലും ചന്ദ്രനില്‍ കാല് കുത്തിയിട്ടില്ല. ആ പരാതി എന്തായാലും തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാസ. ഈ ദൗത്യത്തില്‍ നാസയ്ക്കൊപ്പം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഉണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വിവരം കഴിഞ്ഞ ദിവസം ജെഫ് ബെസോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍...
ബ്ലൂ ഒറിജിന്‍
ബഹിരാകാശ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയാണ് ബ്ലൂ ഒറിജിന്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെയാണ് ഇതിന്റേയും സ്ഥാപകന്‍. 2000 ല്‍ ആയിരുന്നു ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ സ്ഥാപിച്ചത്.
റോക്കറ്റ് എന്ജിന്
രണ്ട് പതിറ്റാണ്ടിനിടയില്‍ വലിയ നേട്ടങ്ങള്‍ പലതും ബ്ലൂ ഒറിജിന്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാം പതിറ്റാണ്ടില്‍ ഒരുപക്ഷേ, ബ്ലൂ ഒറിജിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തപ്പെടും. കരുത്തുറ്റ റോക്കറ്റ് എന്‍ജിന്റെ പേരില്‍ ആയിരിക്കും അത്.
ബിഇ-7
ബ്ലൂ ഒറിജിന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ റോക്കറ്റ് എന്ജിന് ആണ് ബിഇ-7. 2024 ല്‍ ചന്ദ്രനിലേക്ക് ആദ്യമായി ഒരു വനിതയെ അയക്കുമ്പോള്‍, അവരെ വഹിക്കുക ഈ റോക്കറ്റ് എന്ജിന് ആയിരിക്കും. അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ജെഫ് ബെസോസ്
റോക്കറ്റ് എന്ജിന് ടെസ്റ്റ് ചെയ്യുന്നതിന്റെ ഒരു ചെറു വീഡിയോ ആണ് ജെഫ് ബെസോസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അലബാമയിലെ നാസയുടെ സ്പേസ് ഫ്ലൈറ്റ് സെന്ററില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ.ബിഇ-7 എന്ജിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് ജെഫ് ബെസോസ് തന്നെ പറയുന്നത്.
ആര്‍ട്ടെമിസ് പ്രോഗ്രാം
ആദ്യത്തെ സ്ത്രീയേയും രണ്ടാമത്തെ പുരുഷനേയും ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ് പ്രോഗ്രാം. 2024 ല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ആദ്യ വനിത ഇറങ്ങുക. 2019 ല്‍ ആയിരുന്നു ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ഇതിന്റെ ഭാഗമായത്.
രണ്ട് ലക്ഷം കോടി രൂപ!
2024 ല്‍ ആണ് സ്ത്രീയേയും പുരുഷനേയും ചന്ദ്രനില്‍ എത്തിക്കാന്‍ നാസ പദ്ധതിയിടുന്നത്. രണ്ട് ലക്ഷം കോടി രൂപയാണ് ഇതിന്റെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഡോളറില്‍ പറഞ്ഞാല്‍ 28 ബില്യണ്‍ ഡോളര്‍!
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
