മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോക സമ്പന്നപ്പട്ടത്തില്‍ വിരാജിച്ചുകൊണ്ടിരിക്കുകയായിരുന്നു ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന് ആ സ്ഥാനം നഷ്ടപ്പെട്ടത്.
ഒരുവര്‍ഷം മുമ്പ് സമ്പന്നപ്പട്ടികയില്‍ ഏറെ പിറകില്‍ നിന്നിരുന്ന ഇലോണ്‍ മസ്ക് ആയിരുന്നു ജെഫ് ബെസോസിനെ മറികടന്ന് ഒന്നാം സ്ഥാനം നേടിയത്. ഇപ്പോള്‍ ബെസോസ് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാം...
191 ബില്യണ്‍ ഡോളര്‍
ജെഫ് ബെസോസിന്റെ ഇപ്പോഴത്തെ ആസ്തി 191.1 ബില്യണ്‍ ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 884 ദശലക്ഷം ഡോളറിന്റെ വര്‍ദ്ധനയുണ്ട് ബെസോസിന്റെ ആസ്തിയ്ക്ക്. എന്നാല്‍ കഴിഞ്ഞ ദിവസവുമരതമ്യം ചെയ്താല്‍ 372 ദശലക്ഷം ഡോളര്‍ കുറയുകയാണ് ചെയ്തിട്ടുള്ളത്.
തൊട്ടുപിറകേ
ഇത്രയും നാള് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇലോണ്‍ മസ്കിന്റെ ആസ്തിയില്‍ കുറവ് വന്നതോടെയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത് ത്തെിയത്. 190 ബില്യണ്‍ ഡോളര്‍ ആണ് മസ്കിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം. ജെഫ് ബെസോസിനേക്കാള്‍ ഒരു ബില്യണ്‍ ഡോളറിന്റെ വ്യത്യാസം മാത്രം.
വിപണി ഇടിഞ്ഞപ്പോള്‍
ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഓഹരി മൂല്യം കുത്തനെ ഉയര്‍ന്നതാണ് ഇലോണ്‍ മസ്കിനെ ലോകത്തിലെ ഒന്നാംനമ്പര്‍ സമ്പന്നന് ആക്കി മാറ്റിയത്. ഇപ്പോള്‍ ടെസ്ലയുടെ ഓഹരി വിലയില്‍ 2.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതാണ് മസ്കിന്റെ ആസ്തിമൂല്യം കുറയാനുള്ള കാരണം.
4.58 ബില്യണ്‍ നഷ്ടം
ടെസ്ലയുടെ ഓഹരി ഇടിഞ്ഞപ്പോള്‍ മസ്കിന് സംഭവിച്ചത് 4.58 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 33,000 കോടി രൂപ. എന്തായാലും കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലോണ്‍ മസ്കിന്റെ ആസ്തിയില്‍ ഇപ്പോള്‍ 20.5 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയുണ്ട്.
ബില്‍ഗേറ്റ്സ് മൂന്നാമത്
ഒരുകാലത്ത് ലോക സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഇപ്പോള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബില്‍ ഗേറ്റ്സിനെ മറികടന്നുകൊണ്ടായിരുന്നു 2017 ല്‍ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്. 137 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി.
അംബാനി പത്തിന് പുറത്ത്
ലോക സമ്പന്ന പട്ടികയിലെ ഇന്ത്യക്കാരില്‍ ഒന്നാമന് റിലയന്‍സിന്റെ മുകേഷ് അംബാനിയാണ്. ഒരുവേള ആദ്യ അഞ്ച് സ്ഥാനത്തില്‍ വരെ മുകേഷ് അംബാനി എത്തിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം മുകേഷ് അംബാനി ആദ്യ പത്തില്‍ പോലും ഇടം നേടിയിട്ടില്ല. പതിനൊന്നാമതാണ് അംബാനിയുടെ സ്ഥാനം. 79.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിയ്ക്കുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
