ഈ വർഷം സർവകാല ഉയരത്തിലെത്തിയെങ്കിലും നിഫ്റ്റിയുടെ റിട്ടേൺ അത്ര ആകർഷണീയമായിരുന്നില്ല. ഒക്ടോബർ വരെ ഇടിവുണ്ടായിരുന്ന നിഫ്റ്റി രണ്ടു മാസകാലളവിൽ 1500 പോയിന്റ് നേട്ടമുണ്ടാക്കി. ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ 26325.80 ആണ് നിഫ്റ്റിയുടെ പുതിയ ഉയരം.
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വളർച്ചാ പ്രകടനവും യുഎസ് ഇറക്കുമതി നിരക്ക് 15 ശതമാനത്തിലേക്ക് കുറയുമെന്ന പ്രതീക്ഷ, ഉപഭോഗത്തിലെ ഉണർവ്, സ്ഥിരതയാർന്ന കറൻസി, എമേർജിങ് മാർക്കറ്റുകളിലെ മെച്ചപ്പെട്ട മൂല്യനിർണയം എന്നിവയായിരുന്നു കാരണങ്ങൾ.
പുതിയ ഉയരത്തിന് പിന്നാലെ നിഫ്റ്റിയിൽ ലാഭമെടുപ്പുണ്ടായി. ഓഹരികൾ ഇടിഞ്ഞതോടെ നിഫ്റ്റി 26,000 ത്തിന് താഴേക്ക് പോയി. വീണ്ടും മുന്നേറ്റത്തിന്റെ വക്കിലാണ് നിഫ്റ്റി. 2026 ൽ നിഫ്റ്റിക്ക് മികച്ച വർഷമായിരിക്കുമെന്നും പുതിയ ഉയരം തൊടുമെന്നും വിവിധ ബ്രോക്കറേജുകൾ പ്രവചിക്കുന്നു. 2026 ഡിസംബറിൽ നിഫ്റ്റി 29500 ലേക്ക് എത്തുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് കണക്കുകൂട്ടുന്നത്. നിഫ്റ്റി വരുമാന വളർച്ച, 2023-28 സാമ്പത്തിക വർഷത്തിൽ 13 ശതമാനം വാർഷിക ശരാശരി നേട്ടവും ബ്രോക്കറേജ് പ്രവചിക്കുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്, 2026 ഡിസംബറോടെ നിഫ്റ്റി 28,300-ൽ എത്തുമെന്നാണ് പ്രവചനം. ഐപിഒകൾ. ക്യുഐപികൾ, പ്രൊമോട്ടർ സെല്ലിംഗ് എന്നിവയിലൂടെ വിപണിയിൽ പുതിയ ഓഹരികൾ എത്തുന്നത് തുടരുമെന്നാണ് ജെഫറീസ് കണക്കുകൂട്ടുന്നത്. ഇതിനൊപ്പം മ്യൂച്വൽ ഫണ്ടുകൾ, എസ്ഐപി, ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകൾ തുടങ്ങിയ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയും നിഫ്റ്റിക്ക് കരുത്താകും.
ഈ പശ്ചാത്തലത്തിൽ ലെൻഡിങ്, ഓട്ടോ, സിമന്റ്, ഹോസ്പ്പിറ്റാലിറ്റി, ടെലികോം, പ്രോപ്പർട്ടി, ഐടി, ഇൻഡസ്ട്രീസ്, ഫാർമ എന്നീ സെക്ടറുകളിലെ 11 ഓഹരികളെ ജെഫറീസ് വാങ്ങാൻ നിർദ്ദേശിക്കുന്നു. ഇവയുടെ ലക്ഷ്യവില പരിശോധിക്കാം.
ആക്‌സിസ് ബാങ്ക് | ബൈ | ലക്ഷ്യവില 1278.80 രൂപ
ഭാരതി എയർടെൽ | ബൈ | ലക്ഷ്യവില 2066.70 രൂപ
ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി | ബൈ | ലക്ഷ്യവില 1744.25
ടിവിഎസ് മോട്ടേർ കമ്പനി | ബൈ | ലക്ഷ്യവില 3605.25 രൂപ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര | ബൈ | ലക്ഷ്യവില 3629.95 രൂപ
അംബുജ സിമന്റ്സ് | ബൈ | ലക്ഷ്യവില 529.65 രൂപ
ഗോഡറേജ് പ്രോപ്പർട്ടീസ് | ബൈ | ലക്ഷ്യവില 2012.95 രൂപ
ലോഡ് ഡെവലപ്പേഴ്സ് | ബൈ | ലക്ഷ്യവില 1078.75 രൂപ
മാക്സ് ഹെൽത്ത് കെയർ | ബൈ | ലക്ഷ്യവില 1076.80 രൂപ
ജെഎസ്ഡബ്ലു എനർജി | ബൈ | ലക്ഷ്യവില 451.05 രൂപ
ജിഎംആർ എയർപോർട്സ് | ബൈ | ലക്ഷ്യവില 98.45 രൂപ
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
