ജെറ്റ് എയര്‍വേയ്സ് മുന്‍ ചെയര്മാന് നരേഷ് ഗോയലിനെതിരെയും എയര്‍ലൈന്‍സിനെതിരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് ഫയല്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് കേസ്. വിദേശ പണമിടപാട് നിയമങ്ങള്‍ (FEMA) ലംഘിച്ചതിനെ തുര്‍ന്ന് ഗോയലിനെതിരെയും എയര്ലൈനിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ ബുധനാഴ്ച രാത്രി റെയ്ഡ് നടന്നിരുന്നു. ഇദ്ദേഹത്തെ കേന്ദ്ര എജന്‍സി ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫണ്ട് തിരിമറികള്‍ ഉള്‍പ്പടെ എയര്‍ലൈന്‍ നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നരേഷ് ഗോയലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍, അദ്ദേഹത്തിന് സ്വകാര്യമായുള്ള 19 കമ്പനികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ അഞ്ച് കമ്പനികള്‍ വിദേശത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇവയുമായി ബന്ധപ്പെട്ട വില്‍പ്പനകളും പണമിടപാടുകളും പരിശോധിച്ചു വരികയാണെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

പോയ വര്‍ഷത്തെ റെയ്ഡില്‍ വിദേശ കമ്പനികളുമായുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇഡിയ്ക്ക് ലഭിച്ചിരുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ജെറ്റ് എയര്‍വേയ്സിനെതിരെയും നരേഷ് ഗോയലിനെതിരെയും വിദേശ പണമിടപാട് നിയമങ്ങള്‍ ലംഘിച്ചുനെന്നാരോപിച്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എയര്‍ലൈന്‍ ചെയര്മാന് സ്ഥാനമൊഴിഞ്ഞ നരേഷ് ഗോയലിന്റെ ഉടമസ്ഥതയില്‍ 19 കമ്പനികളാണുള്ളത്.
ഇതില്‍ 14 എണ്ണം ഇന്ത്യയിലും 5 എണ്ണം വിദേശത്തുമാണെന്ന് ഇഡി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്തുള്ള വിവിധ സ്ഥാപനങ്ങളെ ഗോയല്‍ പരോക്ഷമായി നിയന്ത്രിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഒരു ഫുള്‍ സര്‍വീസ് കാരിയറായിരുന്ന ജെറ്റ് എയര്‍വേയ്സ്, സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17-ന് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും എയര്‍ലൈനിന്റെ സ്ലോട്ടുകളും വിമാനങ്ങളും താത്ക്കാലിക അടിസ്ഥാനത്തില്‍ പാട്ട വ്യവസ്ഥയില്‍ മറ്റു കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
