സാമ്പത്തിക ബാധ്യതയെ തുടർന്ന് അവസാനിപ്പിച്ച ജെറ്റ് എയർവേസ് 2021 ഓടെ വീണ്ടും സർവ്വീസ് ആരംഭിച്ചേക്കും. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏപ്രിലിലോടെ സർവ്വീസ് തുടങ്ങാനാണ് സാധ്യത.ആദ്യ ഘട്ടത്തിൽ 20 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് തുടങ്ങാനാണ് പദ്ധതിയെന്ന് കമ്പനിയെ ഏറ്റെടുത്ത ഉടമകളായ കർലോക് ക്യാപിറ്റലിന്റെയും യുഎഇ വ്യവസായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്ത്തിന്റെ തിരുമാനമെന്ന് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.

നിലവിൽ 12 വിമാനങ്ങളാണ് കമ്പനിക്ക് ഉള്ളത്. ഇതിന് പകരം പുതിയ വിമാനങ്ങൾ വാങ്ങും. 5 വർഷം കൊണ്ട് 100 വിമാനങ്ങൾ എന്നതാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവ്വീസുകളും പിന്നീട് രാജ്യാന്തര സർവ്വീസുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 36,000 കോടി രൂപയിലധികം കടബാധ്യത ജെറ്റ് എയര്‍വെയ്സിനുണ്ട്. ഇതില്‍ 10,000 കോടി രൂപയിലധികം വിമാനങ്ങളുടെ വാടകയാണ്. 8,500 കോടി രൂപയുടെ വായ്പാ ബാധ്യതയും 3,000 കോടി രൂപ ശമ്പളകുടിശ്ശികയുമാണ്.
കമ്പനി നിയമ ട്രൈബ്യൂണലിന് സമർപ്പിച്ച പദ്ധതി പ്രകാരം, വായ്പാദാതാക്കൾക്ക് തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയർലൈൻസിൽ 9.5% ഓഹരി കൈമാറും. കൂടാതെ പ്രിവിലജ് യാത്രാപദ്ധതിയായ ഇന്റർമൈൽസിൽ 7.5% ഓഹരിയും നൽകും.
1993 ല്‍ നരേഷ് ഗോയൽ എന്ന പഞ്ചാബ് സ്വദേശി തുടങ്ങി ജെറ്റ് എയർവേയ്സ് ഒരുകാലത്ത് രാജ്യത്ത് ഏറ്റവും അധികം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന വിമാന കമ്പനിയായിരുന്നു. 124 വിമാനങ്ങളായി അന്ന് ജെറ്റ് എയർവേയ്സിന് ഉണ്ടായിരുന്നത്. പിന്നീട് അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതോടെയാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
