സ്വർണ വില കുതിച്ചുയരുകയാണ്. ഇനിയും മുന്നോട്ട് ഉയർന്നാൽ സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം ഒരു ദുസ്വപ്നമായി മാറും. ഇന്ന് പവന് 320 രൂപ വർദ്ധിച്ചതോടെ 58,720 രൂപയായി ഉയർന്നു. സ്വർണം ഗ്രാമിന് 7,340 രൂപയാണ്. നിലവിൽ ആഗോള തലത്തിലെ സ്വർണ വില ഉയരുന്നതും യു.എസ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമാണ് ഇന്ത്യയിൽ സ്വർണ വില ഉയരാൻ കാരണം.
സ്വർണ വ്യാപാരത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അനുദിനം സ്വർണ വില മാറ്റമില്ലാതെ വർദ്ധിക്കുന്നത് ഇന്ത്യൻ വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. നിലവിൽ ദീപാവലി പോലുള്ള ഉത്സവ സീസണാണ് വരാനിരിക്കുന്നത്. ഒപ്പം വിവാഹ സീസണും. ഈ സമയത്ത് സ്വർണ വിലയിൽ ഇടിവ് സംഭവിച്ചില്ലെങ്കിൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് ഏറെ ഭാരമേറിയ ചിലവാകും. ഈ വെല്ലുവിളിയെ ചെറുത്തു നിർത്താൻ ചില പുതിയ നടപടികൾ വിവിധ ജ്വല്ലറികൾ അവതരിപ്പിക്കുന്നു.
സ്വർണ വിപണിയിലെ പ്രധാനിയായ ടൈറ്റാൻ
സ്വർണ വിപണിയിലെ ഏറ്റവും പോപ്പുലറായ ബ്രാൻഡാണ് ടൈറ്റാൻ. പ്രധാനമായും സ്വർണം തിരികെ വാങ്ങാനുള്ള പദ്ധതിയിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാത്രമല്ല കുറഞ്ഞ മേക്കിംഗ് ചാർജ്ജുകളോടെ വരുന്ന ഭാരം കുറഞ്ഞ ആഭരണങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാധാന്യം നൽകുന്നു. നിലവിൽ ദീപാവലി ആഘോഷങ്ങൾക്ക് സമയമായി. ഇതിനോടനുബന്ധിച്ച് 500 പുതിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ടൈറ്റാൻ പുറത്തിറക്കിയത്.
ഈ വിലക്കയറ്റത്തിനിടയിൽ കുറഞ്ഞ നിരക്കിൽ വേറിട്ട ഡിസൈനുകളിലുള്ള ആഭരണങ്ങളിടാൻ സാധിക്കുന്നു. നിങ്ങൾക്ക് ചെറിയ മുൻകൂർ തുക നൽകിയാൽ ഈ ആഭരണങ്ങൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം. ഇത് പ്രത്യേക ദീപാവലി ഓഫറിന്റെ ഭാഗമായിട്ടാണ്. സെപ്റ്റംബർ പാദത്തിൽ 25% വളർച്ചയാണ് ബ്രാൻഡിനുണ്ടായത്.

നൂതന തന്ത്രങ്ങളുമായി കല്യാൺ ജ്വല്ലേഴ്സ്
സ്വർണ വില ഉയർന്നു കൊണ്ടിരിക്കുന്നെങ്കിലും കല്യാൺ ജ്വല്ലേഴ്സിന് വമ്പൻ നേട്ടമാണ്. ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 39% വളർച്ചയാണ് കല്യാൺ ജ്വല്ലേഴ്സിനുണ്ടായത്. വരുന്ന പാദത്തിലും ഇതിലും അധികം ഡിമാന്റ് വർദ്ധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഉപഭോക്താവിന്റെ ബജറ്റിന് അനുയോജ്യമായ ആഭരണങ്ങൾ സൃഷ്ടിക്കുവാനും ചെറിയ പട്ടണങ്ങളിൽ 18 കാരറ്റ് സ്വർണ്ണാഭരണങ്ങൾ കൊണ്ട് വരാനും ഇവർ ശ്രദ്ധിക്കുന്നു. ഇതുവഴി നല്ല ലാഭം പ്രതീക്ഷിക്കാം. ഈ കാരണങ്ങളാൽ ആളുകൾക്ക് അവരുടെ ആവശ്യതകൾ നിറവേറ്റാൻ സാധിക്കുന്നു, ഒപ്പം സ്വർണ വിപണി സജീവമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.
ടൈറ്റാനും കല്യാൺ ജ്വല്ലേഴ്സും...
സ്വർണം സാധാരണക്കാരന് താങ്ങാവുന്നതിലും മുകളിലാവുന്നു. ഈ അവസരത്തിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകൾ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ ടൈറ്റനും കല്യാൺ ജ്വല്ലേഴ്‌സും ബെസ്റ്റ് ഓപ്ഷനാണ്. ഇവർ ലൈറ്റ് വെയ്റ്റും താരതമ്യേന ചിലവ് കുറഞ്ഞതുമായ ആഭരണങ്ങൾ ഉണ്ടാക്കുന്നു. വിപണിയിൽ പ്രതികൂല സാഹചര്യം നിലനിൽക്കുന്നതിനാൽ ഇത്തരം ബ്രാൻഡുകളിലൂടെ സ്വർണ്ണാഭരണം ഉപയോഗിക്കുവാനുള്ള നിങ്ങളുടെ ആഗ്രഹം പൂർത്തിയാക്കാം.
മെയ്ക്കിംഗ് ചാർജ് കുറക്കും....
സ്വർണ വില അപ്രതീക്ഷിതമായ ഉയർച്ചയിലേക്കാണ് മുന്നേറുന്നത്. ഈ ദീപാവലി സീസണിൽ മെയ്ക്കിംഗ് ചാർജ് കുറക്കുവാനും കൂടുതൽ ലൈറ്റ് വെയ്റ്റായ ആഭരണങ്ങൾ നൽകാനും ജ്വല്ലറികൾ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ പ്രധാന ഉത്സവ സീസണുകളിലെല്ലാം ഇത്തരം ഓഫറുകൾ സാധാരണയായി കൊടുക്കാറുണ്ട്.
സ്വർണ വില ഉയർന്നെങ്കിലും ജനങ്ങളെ സ്വർണ്ണാഭരണങ്ങളിലേക്ക് ആകർഷിക്കാൻ ഇപ്പോഴും ജ്വല്ലറികൾ ശ്രമിക്കുന്നു. കനം കുറഞ്ഞതും പരിശുദ്ധി കുറഞ്ഞതുമായ ആഭരണങ്ങളിലൂടെ സ്വർണ വിപണി ഇപ്പോഴും ശക്തമായി തുടരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications