ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ 149 രൂപയുടെ റീചാർജ് പ്ലാനിൽ മാറ്റം വരുത്തി. എന്നാൽ പുതിയ പ്ലാനിൽ ജിയോ സൗജന്യ ഐയുസി വോയ്‌സ് കോളുകൾ അനുവദിച്ചിട്ടുണ്ട്. നേരത്തെ, 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയും 42 ജിബി ഡാറ്റയുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 149 രൂപയുടെ പ്ലാൻ ജിയോ ഓൾ-ഇൻ-വൺ പ്ലാനായാണ് മാറിയിരിക്കുന്നത്. പുതുക്കിയ പായ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയും 36 ജിബി ഡാറ്റയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
ടോപ്പ്-അപ്പ് വൗച്ചർ
ജിയോ ഇതര നമ്പറുകളിലേക്ക് വിളിക്കാൻ, നിങ്ങൾക്ക് 10 രൂപയുടെ മുതൽ ടോപ്പ്-അപ്പ് വൗച്ചറുകൾ വാങ്ങാം. അത്തരത്തിലുള്ള ഓരോ 10 രൂപയുടെ വൗച്ചറിലും 1 ജിബി സൗജന്യ ഡാറ്റാ ലഭിക്കും. ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷന് പുറമെ നിങ്ങൾക്ക് ദിവസവും 100 എസ്എംഎസുകളും ഇതുവഴി ലഭിക്കും.
222 രൂപയുടെ പ്ലാൻ
149 പ്ലാനിന്റെ ഏറ്റവും അടുത്ത എതിരാളി 28 ദിവസത്തെ വാലിഡിറ്റിയുള്ള 222 രൂപയുടെ റീചാർജ് പ്ലാനാണ്, 56 ജിബിയുടെ ഉയർന്ന ഡാറ്റാ ആനുകൂല്യമാണ് ഈ പ്ലാൻ നിങ്ങൾക്ക് നൽകുന്നത്. ജിയോ ഇതര നമ്പറുകളിലേക്ക് ഉപഭോക്താക്കൾക്ക് 1,000 മിനിറ്റ് സൗജന്യ കോളിംഗ് ലഭിക്കും. കൂടാതെ, 56 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമുള്ള ജിയോയുടെ മറ്റൊരു പ്ലാനാണ് 198 രൂപയുടെ റീച്ചാർജ് പ്ലാൻ.
മറ്റ് പ്ലാനുകൾ
പുതുക്കിയ 149 രൂപയുടെ പ്ലാനിനു പുറമെ, 444 രൂപ, 333 രൂപ, 555 രൂപ എന്നീ റീചാർജ് പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോന്നിനും വ്യത്യസ്‌ത കാലാവധിയും ഡാറ്റ ആനുകൂല്യവുമാണുള്ളത്. ഇവയെല്ലാം അൺലിമിറ്റഡ് ജിയോ ടു ജിയോ കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 360 ദിവസത്തെ സാധുതയുള്ള ജിയോയുടെ ദീർഘകാല പായ്ക്കുകളുടെ നിരക്ക് 9,999 രൂപയാണ്.
ഐയുസി ചാര്‍ജ്
എല്ലാ ജിയോ ഇതര സബ്‌സ്‌ക്രൈബർമാരും ജിയോ ഇതര നെറ്റ് വർക്കിലേയ്ക്ക് വിളിക്കണമെങ്കിൽ മിനിറ്റിൽ 6 പൈസ നിരക്ക് നൽകേണ്ടതുണ്ട്. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെയാണ് മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കണമെന്ന നിബന്ധന വന്നിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
