ജിയോ ഉപയോക്താക്കൾക്ക് ഇത് സുവർണാവസരം. ജിയോ എയർ ഫൈബർ സർവീസ് ഉപയോഗിക്കുന്നവരെല്ലാം ഈ ഓഫർ ഉപയോഗപ്രദമാക്കൂ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഒരു പരിമിതകാല "ദീപാവലി ധമാകാ" ഓഫർ പ്രഖ്യാപിച്ചു. ജിയോ എയർ ഫൈബർ ഉപയോഗിക്കുന്ന എല്ലാവർക്കും സൗജന്യമായി ഒരു വർഷത്തെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. പുതിയ ഉപയോക്താക്കൾക്കും ഇതുവരെ ഉപയോഗിക്കുന്നവർക്കും ഈ ഓഫർ ബാധകമാണ്.
എല്ലാ തരം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന വമ്പൻ ഓഫറാണ് ഇത്തവണ ദീപാവലിക്ക് എത്തിയത്. അതായത് ഒരു വർഷത്തേക്ക് 7188 രൂപ വില മതിക്കുന്ന പ്ലാനാണ് ജിയോ എയർഫൈബർ ഓഫർ നൽകുന്നത്. സാധാരണ വിലയെ അപേക്ഷിച്ചു നോക്കുമ്പോൾ കൂടുതൽ ലാഭത്തിലാണ് ഉപയോക്താക്കൾക്ക് ജിയോ ഈ ഓഫർ സമ്മാനിക്കുന്നത്. സെപ്റ്റംബർ 19 നും നവംബർ 3 നും ഇടയിലാണ് ഈ ലക്കി ഓഫർ നേടാൻ സാധിക്കുള്ളൂ.

എന്താണ് ദീപാവലി ധമാക്ക ഓഫർ?
എയർഫൈബർ ഉപയോഗിക്കുന്ന പുതിയ ഉപയോക്താക്കൾക്കും നിലവിൽ ഉപയോഗിക്കുന്നവർക്കും ഈ ഓഫർ ഫലപ്രദമായി ഉപയോഗിക്കാം. പുതിയ ഉപയോക്താക്കൾക്ക് ജിയോ എയർഫൈബർ സൗകര്യം ലഭിക്കാൻ റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്റ്റോറിൽ നിന്ന് 12 മാസത്തെ റീചാർജ് കൂപ്പണുകൾ ലഭിക്കാൻ കുറഞ്ഞത് 20,000 രൂപയെങ്കിലും വാങ്ങേണ്ടതുണ്ട്. പുതിയ ഡീൽ പ്രകാരം സൗജന്യ വാർഷിക സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിന് ഇത് റെഡീം ചെയ്യാം. ഈ ഡീൽ ലഭിക്കാനായി സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഡിജിറ്റൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ വീട്ടുപകരണങ്ങൾ പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ഷോപ്പ് ചെയ്യാം.
നിലവിലുള്ള ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് 2222 രൂപയുടെ പ്രത്യേക ദീപാവലി റീചാർജ് ചെയ്യാൻ കഴിയും, അതിലൂടെ 12 പ്രതിമാസ എയർഫൈബർ റീചാർജ് കൂപ്പണുകളും ലഭിക്കും. ഈ കൂപ്പണുകൾ 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ നിലനിൽക്കും. ഈ ഓഫർ പുതിയതും നിലവിലുള്ളതുമായ ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഗുണപ്രദമാവും.
ജിയോ ഫൈബർ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുള്ളു. കാരണം ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്കിന്റെ അടിസ്ഥാനത്തിലാണ് ജിയോ ഫൈബർ പ്രവർത്തിക്കുന്നത്. അത് മാത്രമല്ല ഇതിന്റെ പ്രവർത്തനം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. എന്നാൽ 5 ജി സെല്ലുലാർ സൗകര്യത്തോടെ രാജ്യത്ത് എവിടെയും ജിയോ എയർഫൈബർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കൂടാതെ, ഓരോ ജിയോ എയർഫൈബർ കണക്ഷനോടൊപ്പം, ഉപയോക്താക്കൾക്ക് 800 ലധികം ലൈവ് ടിവി ചാനലുകളിലേക്കും 12 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും സബ്സ്ക്രിപ്ഷനുകൾ ലഭിക്കും.
ഇന്ത്യയിൽ എവിടേയും അതിവേഗ ഇൻറർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിയോ എയർഫൈബർ കൊണ്ടു വന്നത്. ജിയോ എയർ ഫൈബർ പ്ലാനിൽ 599 രൂപയ്ക്ക് 30 എംബി പെർ സെക്കന്റിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. കൂടാതെ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകളിൽ 100 എംബി പെർ സെക്കന്റ് സ്പീഡിൽ ഡാറ്റ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും. 599 രൂപയുടേയും 899 രൂപയുടേയും പ്ലാനുകളിലും 14 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications