ജിയോ പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു, ഡിസംബർ 6 മുതൽ ജിയോ വരിക്കാർ അധികമായി നൽകേണ്ടത് എത്ര?
രാജ്യത്തെ ടെലികോം കമ്പനികൾ കോൾ, ഡാറ്റാ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു. പരിധിയില്ലാത്ത വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോയുടെ 'ഓൾ ഇൻ വൺ' പ്ലാനുകളുടെ പുതിയ താരിഫാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം 199 രൂപ മുതൽ ഒരു വർഷത്തേക്ക് 2,199 രൂപ വരെയുള്ളതാണ് പുതിയ നിരക്കുകൾ. ഡിസംബർ 6 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
28 ദിവസത്തെ കാലാവധി
- 199 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 1,000 മിനിറ്റ് സൌജന്യ കോൾ, പ്രതിദിനം 1.5 ജിബി ഡാറ്റ
- 249 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 2000 മിനിറ്റ് സൌജന്യ കോൾ
- 349 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 3 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 3,000 മിനിറ്റ് സൌജന്യ കോൾ
56 ദിവസത്തെ കാലാവധി
- 399 രൂപയുടെ പ്ലാൻ: പരിധിയില്ലാത്തതും പ്രതിദിനം 1.5 ജിബി ഡാറ്റയും ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 2,000 മിനിറ്റ് സൌജന്യ കോൾ
- 444 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 2,000 മിനിറ്റ് സൌ ജന്യ കോൾ
84 ദിവസത്തെ കാലാവധി
- 555 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 3,000 മിനിറ്റ് സൌജന്യ കോളുകൾ
- 599 രൂപയുടെ പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 3,000 മിനിറ്റ് സൌജന്യ കോളുകൾ
റിലയൻസ് ജിയോ വാർഷിക പ്ലാൻ
- 1,299 രൂപയുടെ പ്ലാൻ: പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 12,000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവ ഈ പ്ലാനിൽ ലഭ്യമാണ്.
റീചാർജ് പ്ലാനുകൾക്ക് പുറമെ, ജിയോപ്രൈം ഉപയോക്താക്കൾക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോപ്രൈം ഉപയോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ
- ജിയോ ടിവി- 100ലധികം എച്ച്ഡി ചാനലുകൾ ഉൾപ്പെടെ 600ലധികം ടിവി ചാനലുകൾ
- ജിയോ സിനിമ- 10,000ലധികം സിനിമകൾ, ടിവി ഷോകൾ, ഡിസ്നി, മാർവൽ, പിക്സാർ, ലൂക്കാസ്, വൂട്ട്, ഇറോസ്ന, ആൾട്ട് ബാലാജി, പാരാമൗണ്ട്, സൺനെക്സ്റ്റ് എന്നീ പങ്കാളികളുടെ പ്രീമിയം ഉള്ളടക്കത്തിലേക്കുള്ള ആക്സസ് എന്നിവ ലഭിക്കും.
- ജിയോ സാവൻ- 5 കോടിയിലധികം ഗാനങ്ങൾ, സൌജന്യ കോളർ ട്യൂണുകളുടെ ഏറ്റവും വലിയ ലൈബ്രറി
- ജിയോ ന്യൂസ് - 150ലധികം ലൈവ് ന്യൂസ് ചാനലുകൾ, 300ലധികം ന്യൂസ്‌പേപ്പർ പതിപ്പുകൾ, 800ലധികം മാഗസിനുകൾ
- ജിയോ സെക്യൂരിറ്റി - നോർട്ടന്റെ പ്രീമിയം മൊബിലിറ്റി സെക്യൂരിറ്റി സ്യൂട്ടിലേക്കുള്ള ആക്സസ്
- ജിയോ ക്ലൌഡ് - കോംപ്ലിമെന്ററി 5ജിബി ക്ലൗഡ് സംഭരണത്തിലേക്കുള്ള ആക്‌സസ്സ്
- ജിയോ ഹെൽത്ത് ക്ലബ്ബ് - പരിശോധനകൾ ബുക്ക് ചെയ്യുക, ഡോക്ടർമാരെ സമീപിക്കുക, നിങ്ങളുടെ ഭാരം നിയന്ത്രിക്കുക, റിപ്പോർട്ടുകൾ ആക്‌സസ്സുചെയ്‌ത് അവ നിങ്ങളുടെ ഡോക്ടറുമായി സുരക്ഷിതമായി പങ്കിടുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
