ജിയോ മൂലധന സമാഹരണം: പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നത് അമേരിക്കൻ കമ്പനിയായ ടിപിജി ക്യാപിറ്റൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മൂലധന സമാഹരണം തുടരുന്നു. പുതുതായി നിക്ഷേപിക്കാൻ ഒരുങ്ങുന്നത് യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിജി ക്യാപിറ്റലാണ്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ടിപിജി ക്യാപിറ്റൽ കൂടി നിക്ഷേപം നടത്തുന്നതോടെ യുഎസില്‍ നിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്‌ഫോമുകസില്‍ നിക്ഷേപം നടത്തുന്നത്. 97,885.65 കോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ടെലികോം-ടെക്‌നോളജി സംരംഭമായ ജിയോ ഇതിനോടകം സമാഹരിച്ചത്.

ഒന്നര മാസത്തിനിടെ എത്തുന്ന ഒൻപതാമത്തെ നിക്ഷേപമാണ് ടിപിജി ക്യാപിറ്റലിന്റേത്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ അതോറിറ്റി, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസ്റ്റ്‌മെന്റ്, ഫേസ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്, ജനറൽ അറ്റ്‌ലാന്റിക്, കെ കെ ആർ, എന്നിവയാണ് ഇതിനോടകം ജിയോയിൽ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ. ഈ നിക്ഷേപകർക്കെല്ലാം കൂടി ഇപ്പോൾ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോമുകളിൽ 21.06 ശതമാനം പങ്കാളിത്തമുണ്ട്.

ഉന്നതതല മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം ചുരുക്കി ഇന്‍ഫോസിസ്; താഴ്ന്ന തലത്തില്‍ വര്‍ധനഉന്നതതല മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം ചുരുക്കി ഇന്‍ഫോസിസ്; താഴ്ന്ന തലത്തില്‍ വര്‍ധന

ജിയോ മൂലധന സമാഹരണം: പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നത് അമേരിക്കൻ കമ്പനിയായ ടിപിജി ക്യാപിറ്റൽ

യൂബര്‍, എയര്‍ബിഎന്‍ബി, സര്‍വെ മങ്കി തുടങ്ങിയ ആഗോള ടെക്‌നോളജി കമ്പനികൾക്ക് ടിപിജി ക്യാപിറ്റലിൽ നിക്ഷേപമുണ്ട്. ജിയോയില്‍ കമ്പനി 150 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നേക്കും. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പ് തന്നെ പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഇത്രയും തുകയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ കാര്യമാണ്.

ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: അറിയണം പുതിയ 26AS ഫോമിലെ അധിക വിശദാംശങ്ങളെക്കുറിച്ച്‌ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: അറിയണം പുതിയ 26AS ഫോമിലെ അധിക വിശദാംശങ്ങളെക്കുറിച്ച്‌

ജിയോ പ്ലാറ്റ്‌ഫോമുകൾ 2021 ഓടെ അമേരിക്കൻ ഓഹരി സൂചികയായ നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജിയോ പ്ലാറ്റ്‌ഫോമുകളിൽ ആർ‌ഐ‌എൽ മൊത്തം 20 മുതൽ 25 ശതമാനം ഓഹരികൾ വിറ്റഴിക്കുകയും സർക്കാർ നേരിട്ട് ലിസ്റ്റിംഗ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്താലുടൻ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്.

ഇന്ത്യൻ കമ്പനികളെ വിദേശ ഓഹരി വിപണികളിൽ നേരിട്ട് ലിസ്റ്റ് ചെയ്യാൻ അനുവദിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. യുഎസ് വിപണിയായ നാസ്‌ദാക്കിലായിരിക്കും ജിയോ ആദ്യമായി ലിസ്റ്റ് ചെയ്യുക. ഇക്കാര്യം റിലയൻസ് ഇൻഡസ്‌ട്രീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ തത്കാലം ഐപിഒ ഉണ്ടായിരിക്കില്ല.

Read more about: jio share ജിയോ ഓഹരി
English summary

Jio capital raising: US company TPG Capital prepares for new investment | ജിയോ മൂലധന സമാഹരണം: പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നത് അമേരിക്കൻ കമ്പനിയായ ടിപിജി ക്യാപിറ്റൽ

JIo capital raising: US company TPG Capital prepares for new investment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X