ഐപിഎൽ മുതൽ ധാരാളം ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നതും നടക്കുന്നതുമായ മാസമാണ് മാർച്ച്. അതുകൊണ്ടുതന്നെ ഇന്റർനെറ്റിന്റെയും, ടിവിയുടെയും ഉപയോഗം ഈ കാലയളവിൽ കൂടുതലായിരിക്കും. ക്രിക്കറ്റ് മാസങ്ങളിൽ എപ്പോഴും ആരാധകർക്ക് വലിയ സർപ്രൈസ് നൽകാറുണ്ട് ജിയോ. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല, ക്രിക്കറ്റ് സീസണിൽ ആരാധകർക്ക് ഒരു വലിയ സന്തോഷവാർത്തയുണ്ട്.
ജിയോ സിം ഉപയോഗിക്കുന്ന പുതിയതും പഴയതുമായ ഉപയോക്താക്കൾക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ 4K- യിലും 50 ദിവസം, ജിയോഫൈബർ / എയർഫൈബർ സൗജന്യമായും ഉപയോഗിക്കാം.
ഏതൊക്കെ ആനുകൂല്യങ്ങളാണ് ഈ ഓഫറിലൂടെ ലഭ്യമാകുന്നത്?
1. 90 ദിവസത്തേക്ക് ഫ്രീ ജിയോ ഹോട്സ്റ്റാർ (4K):
ഉപയോക്താക്കൾക്ക് മൊബൈലിലും ടിവിയിലും 4K റെസല്യൂഷനിൽ ക്രിക്കറ്റ് മത്സരങ്ങൾ സൗജന്യമായി കാണാം.
2. 50 ദിവസത്തേക്ക് ഫ്രീ ജിയോ ഫൈബർ / എയർ ഫൈബർ:
*800+ ടിവി ചാനലുകൾ
*11+ OTT ആപ്പുകൾ
*അൺലിമിറ്റഡ് വൈഫൈ
*ഉന്നത നിലവാരത്തിലുള്ള ക്രിക്കറ്റ് സംപ്രേക്ഷണം

ഓഫർ എങ്ങനെ ലഭ്യമാക്കാം?
*ഓഫർ കാലാവധി: മാർച്ച് 17, 2025 മുതൽ മാർച്ച് 31, 2025 വരെ
*പഴയ ജിയോ സിം ഉപയോക്താക്കൾ: ₹299 (1.5GB/ദിവസം അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്ലാൻ) റീചാർജ് ചെയ്യണം.
*പുതിയ ജിയോ സിം ഉപയോക്താക്കൾ: ₹299 പ്ലാനിൽ പുതിയ ജിയോ സിം വാങ്ങണം.
*കൂടുതൽ വിവരങ്ങൾക്ക് 60008-60008 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം.
മറ്റ് പ്രധാന വിവരങ്ങൾ
മാർച്ച് 17-നു മുമ്പ് റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് ₹100 അഡ്ഒൺ പാക്ക് ഉപയോഗിക്കാനുള്ള സൗകര്യം.
ജിയോ ഹോട്സ്റ്റാർ പാക്ക് മാർച്ച് 22 മുതൽ (ക്രിക്കറ്റ് സീസൺ ആരംഭിക്കുന്ന ദിവസം) 90 ദിവസത്തേക്ക് സജീവമാകും.
അധിക വിവരങ്ങൾ
കൂടുതൽ അറിയാൻ www.jio.com സന്ദർശിക്കാം അല്ലെങ്കിൽ ജിയോ സ്റ്റോറിൽ നേരിട്ട് ചെന്ന് വിവരങ്ങൾ ശേഖരിക്കാം.
സ്റ്റാർ ലിങ്കുമായുള്ള ജിയോയുടെ കരാർ
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കരാറിൽ ജിയോയും ഒപ്പുവെച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്‍ ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ്എക്സുമായി സഹകരണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോയും ഇതേ മാർഗം പിന്തുടരുന്നത്.
ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാര്‍ലിങ്ക് സൊല്യൂഷനുകള്‍ വില്‍ക്കുമെന്ന് അറിയിച്ചു. എന്നിരുന്നാലും, ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ വ്യാപകമാക്കുന്നതിന് സ്പെയ്സ്എക്സിന് വിവിധ അനുമതികള്‍ ലഭിക്കേണ്ടതുണ്ടെന്നതാണ് സത്യം. ടെലികോം റെഗുലേറ്ററി അതോറിറ്റികൾ അടക്കമുള്ള വിവിധ ഏജൻസികളുടെ അംഗീകാരം ലഭിച്ചതിനുശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാറുകൾ പ്രാബല്യത്തിൽ വരികയുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇലോണ്‍ മസ്‌കുമായുള്ള ചർച്ചകളിലാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിന് ധാരണയായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ദൂരെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങൾ എത്തിക്കാൻ സ്പെയ്സ്എക്സുമായുള്ള ഈ പങ്കാളിത്തം സഹായകമാകുമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.
ജിയോ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങളുടെ വിൽപ്പനയ്ക്കു പുറമേ, ഇൻസ്റ്റലേഷൻ, ആക്റ്റിവേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്നതിനും സൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. "എവിടെ ജീവിക്കുന്നവരായാലും, ഇന്ത്യയിലെ ഓരോ പൗരനും താങ്ങാവുന്ന നിരക്കിൽ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയാണ് ജിയോയുടെ ലക്ഷ്യം," റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു.
"ഇന്ത്യയുടെ കണക്റ്റിവിറ്റി സാധ്യതകൾ വിപുലീകരിക്കുന്നതിൽ ജിയോയുടെ പങ്ക് പ്രശംസനീയമാണ്," സ്പെയ്സ്എക്സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വയിന്‍ ഷോട്ട്‌വെല്‍ പറഞ്ഞു. "സ്റ്റാര്‍ലിങ്ക് സേവനങ്ങൾ കൂടുതൽ ആളുകൾക്കും ബിസിനസുകൾക്കും ലഭ്യമാക്കുന്നതിന് ജിയോയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ഇന്ത്യൻ സർക്കാരിന്റെ അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications