ഈ വർഷത്തെ ദീപാവലി എത്തി. ജനങ്ങളെല്ലാം ഏറെ ആവേശത്തിലാണ്. മധുരവും ദീപാലങ്കാരങ്ങളുമായി ഐശ്വര്യത്തിന്റെ ദീപാവലി വന്നെത്തിയെങ്കിലും ഇത്തവണ സ്വർണ വില എല്ലാവരെയും വേദനിപ്പിച്ചു. റെക്കോർഡ് വിലക്കയറ്റമാണ് ഇന്നും ഇന്നലെയുമായി ഉണ്ടായത്. സാധാരണക്കാരെ സംബന്ധിച്ച് ഈ ദീപാവലിക്ക് സ്വർണം വാങ്ങുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രാജ്യാന്തര സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റവും ഇറാൻ-ഇസ്രയേൽ സംഘർഷം എന്നിവ സ്വർണ വില വർദ്ധിക്കാനുള്ള കാരണങ്ങളായി.
ദീപാവലിക്ക് പൊതുവേ സ്വർണത്തിന് ഡിമാൻഡ് കൂടും. പക്ഷേ ഈ വലിക്കയറ്റം ഭീകരമായിരുന്നു. ഈ ദീപാവലിക്ക് സ്വർണം വാങ്ങാൻ സാധിക്കാത്ത ജനങ്ങൾക്കു വേണ്ടി മറ്റു ചില ഓപ്ഷനുകളും ലഭ്യമാണ്. അതായത് സ്വർണം നേരിട്ടല്ലാതെ ഡിജിറ്റൽ രൂപത്തിൽ നിങ്ങൾക്ക് വാങ്ങാം. അതിന് ഒരു ഫിസിക്കൽ സ്വർണത്തിന്റെ അത്രയും തുക വേണ്ട. ഇത്തരത്തിൽ ഈ ദീപാവലിക്ക് മുകേഷ് അംബാനി ഇന്ത്യയിലെ ജനങ്ങൾക്കായി സ്വർണം നൽകുന്നു, വെറും 10 രൂപയ്ക്ക്.
10 രൂപയ്ക്ക് സ്വർണം കിട്ടുമോ എന്ന സംശയിക്കേണ്ട. കിട്ടും. മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ ഫിനാൻസാണ് ജനങ്ങൾക്ക് 10 രൂപയ്ക്ക് ഡിജിറ്റൽ സ്വർണം വാങ്ങാനുള്ള ഓപ്ഷൻ നൽകുന്നത്.
എന്താണ് ഇതിന്റെ പ്രത്യേകത?
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ ഫിനാൻസ് പുതിയ പദ്ധതിയായ സ്മാർട്ട് ഗോൾഡ് എന്ന സ്കീം ജനങ്ങൾക്കു വേണ്ടി അവതരിപ്പിച്ചു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ നിങ്ങൾക്ക് വെറും 10 രൂപയ്ക്ക് ഡിജിറ്റൽ സ്വർണ്ണം വാങ്ങാം. ഇന്നലെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെയായിരുന്നു ദീപാവലിക്ക് മുമ്പുള്ള ധൻതേരാസ് എന്ന ദിവസം.

ഈ സ്വർണ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന സ്മാർട്ട് ഗോൾഡ് യൂണിറ്റ് എപ്പോൾ വേണമെങ്കിലും പണമായോ സ്വർണ്ണ നാണയങ്ങളിലേക്കോ ആഭരണങ്ങളിലേക്കോ മാറ്റാൻ സാധിക്കും. ഏതൊരു സാധാരണക്കാരനും ഈ സ്കീമിൽ നിക്ഷേപിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ നിക്ഷേപം നടത്താൻ വേണ്ടിയാണ് 10 രൂപയുടെ ഈ സ്കീം അവതരിപ്പിച്ചത്.
സുരക്ഷിതമാണ്...
ഈ സ്മാർട്ട് ഗോൾഡ് സ്കീം പ്രകാരം നിങ്ങൾ ഇതിൽ നിക്ഷേപിച്ചതിന് ശേഷം, ആ നിക്ഷേപത്തിന് തുല്യമായ 24-കാരറ്റ് സ്വർണ്ണം സ്മാർട്ട് ഗോൾഡിൽ വാങ്ങുകയും അത് ഇൻഷ്വർ ചെയ്ത നിലവറയിൽ സൂക്ഷിക്കുകയും ചെയ്യും. ഇത് ഡിജിറ്റൽ സ്വർണമായതിനാൽ അത് നഷ്‌ടപ്പെടാനോ മോഷ്‌ടിക്കപ്പെടാനോ യാതൊരു സാധ്യതയുമില്ല. അതിനാൽ തന്നെ ലോക്കർ സൗകര്യത്തിന്റെ ആവശ്യമില്ല. അതായത്, സാധാരണ സ്വർണത്തേക്കാൾ ഈ ഡിജിറ്റൽ സ്വർണം കൂടുതൽ സുരക്ഷിതമാവും. കൂടാതെ ജിയോ ഫിനാൻസ് ആപ്പിൽ സ്വർണ്ണത്തിൻ്റെ തത്സമയ മാർക്കറ്റ് വിലകൾ നോക്കി നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിൽക്കാൻ കഴിയും.
എങ്ങനെ നിക്ഷേപിക്കാം...?
ജിയോ ഫിനാൻസ് ആപ്പിലെ സ്മാർട്ട് ഗോൾഡ് സ്കീമിൽ നിക്ഷേപിക്കുന്നതിന് രണ്ട് ഓപ്ഷനുകളുണ്ട്. ആദ്യത്തെ ഓപ്ഷൻ- നിക്ഷേപത്തിൻ്റെ ആകെ തുക അയാൾക്ക് തീരുമാനിക്കാം. രണ്ടാമത്തേത് സ്വർണത്തിൻ്റെ അതായത് ഗ്രാമിൻ്റെ തൂക്കത്തിൽ നിക്ഷേപിക്കാം.
0.5 ഗ്രാമും അതിൽ കൂടുതലും കൈവശം വച്ചാൽ മാത്രമേ ഫിസിക്കൽ ഗോൾഡ് നൽകുകയുള്ളൂ. 0.5 ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം എന്നീ തൂക്കങ്ങളിൽ ഈ ഓപ്ഷനുണ്ട്. മാത്രമല്ല ഹോം ഡെലിവറി സൗകര്യത്തോടെ ജിയോ ഫിനാൻസ് ആപ്പിൽ നിന്ന് നേരിട്ട് സ്വർണ നാണയങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
