ഇന്ന് ഓഹരി വിപണി പോസിറ്റീവ് നേട്ടത്തിൽ കുതിക്കുന്നുണ്ട്. ഇതോടെ ഇന്ന് വിപണിയിൽ വിവിധ ഓഹരികൾ നേട്ടത്തിൽ തുടരുന്നു. ഇന്ന് ജൂൺ 27 വെള്ളിയാഴ്ച ബിഎസ്‌ഇയിൽ ജിയോ ഫിനാൻഷ്യൽ സർവ്വീസസ് ഓഹരി വില 4 ശതമാനത്തിലധികം ഉയർന്ന് 325.10 രൂപയിലെത്തി. ഇന്ന് രാവിലെ മുതൽ ഈ ഓഹരികൾ പോസിറ്റീവ് കുതിപ്പിലാണുള്ളത്. മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് സ്റ്റോക്ക് ബ്രോക്കറായും ക്ലിയറിങ് അംഗമായും പ്രവർത്തിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് ഈ കുതിപ്പ്
ജിയോ ഫിനാൻഷ്യൽ ഓഹരി വില രാവിലെ 313.85 രൂപയിലാണ് ആരംഭിച്ചത്. തുടർന്ന് 329.30 രൂപ എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലയിലെത്തി. ഇന്നലെ ഓഹരി 312.40 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. ജിയോ ഫിനാൻഷ്യൽ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 363 രൂപയിലും, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 198.60 രൂപയിലും എത്തിയിരുന്നു.
സെബിയുടെ അംഗീകാരം
"സ്റ്റോക്ക് ബ്രോക്കർ/ക്ലിയറിങ് അംഗമായി പ്രവർത്തിക്കുന്നതിന് ജിയോ ബ്ലാക്ക് റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 2025 ജൂൺ 25-ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്." എന്നാണ് ജൂൺ 27-ന് ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ ജിയോ ഫിനാൻഷ്യൽ പറഞ്ഞത്. ജിയോ ബ്ലാക്ക്റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ്.

"ജിയോബ്ലാക്ക്റോക്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്‌സിലൂടെ, റീട്ടെയിൽ നിക്ഷേപകർക്ക് വ്യക്തിഗത ഉപദേശം നൽകാൻ ഞങ്ങൾക്ക് സാധിക്കും. ഇപ്പോൾ ബ്രോക്കറേജിലൂടെ ചില നിക്ഷേപകർക്കായി ഒരു എക്സിക്യൂഷൻ പ്ലാറ്റ്‌ഫോമും ഞങ്ങൾ സ്ഥാപിക്കും" ജിയോ ബ്ലാക്ക്റോക്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർക്ക് പിൽഗ്രെം പറഞ്ഞു.
ജിയോ ബ്ലാക്ക് റോക്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്‌സിന് നിക്ഷേപ ഉപദേഷ്ടാവായി പ്രവർത്തിക്കാൻ സെബിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് ജൂൺ 11ന് ജിയോ ഫിനാൻഷ്യൽ സർവീസസ് എക്സ്ചേഞ്ചുകളെ അറിയിച്ചു.
ജിയോ ബ്ലാക്ക്‌റോക്ക് മ്യൂച്വൽ ഫണ്ടിന് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ബിസിനസിൽ ഒരു നിക്ഷേപ മാനേജരായി പ്രവർത്തനം ആരംഭിക്കാൻ മെയ് മാസത്തിൽ സെബിയുടെ അനുമതി ലഭിച്ചു.
"സെബിയിൽ നിന്നുള്ള മൂന്നാമത്തെ അംഗീകരമാണിത്. ഈ മൂന്ന് സ്ഥാപനങ്ങളിലൂടെ, ജിയോബ്ലാക്ക്റോക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകുന്നു. ഇത് ഇന്ത്യൻ നിക്ഷേപകരെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ പ്രാപ്തരാക്കും." ബ്ലാക്ക് റോക്കിലെ ഇന്റർനാഷണൽ മേധാവി റേച്ചൽ ലോർഡ് പറഞ്ഞു.
അതേസമയം, കമ്പനി പേയ്‌മെന്റ് ബാങ്കിംഗ് വിഭാഗമായ ജിയോ പേയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡിലേക്ക് 190 കോടി നിക്ഷേപിച്ചു. റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് ജിയോ ഫിനാൻഷ്യൽ സർവ്വീസസിന് 10 രൂപ വീതമുള്ള 19 കോടി ഇക്വിറ്റി ഓഹരികൾ അനുവദിച്ചു.
ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി വില
2025ൽ ഇതുവരെ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി വില ഏകദേശം 7 ശതമാനം നേട്ടമുണ്ടാക്കി. എന്നാൽ കഴിഞ്ഞ വർഷം ഓഹരി വില ഏകദേശം 8 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇന്ന് നാല് ശതമാനത്തിലധികം ഓഹരി കുതിക്കുന്നു. കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിൽ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ഓഹരിയുടെ തുടർച്ചയായ നാലാം സെഷനാണിത്. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 2.06 ലക്ഷം കോടിയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications