ജിയോ ഫൈ ഉപകരണം വാങ്ങുന്നവർക്ക് സൌജന്യ ഡാറ്റാ ഓഫറുമായി റിലയൻസ് ജിയോ. 1,999 രൂപ വിലയുള്ള പുതിയ ജിയോഫൈ വാങ്ങുന്നതിനൊപ്പം കമ്പനി 5 മാസത്തെ സൌജന്യ ഡാറ്റയും പരിധിയില്ലാത്ത കോളിംഗും വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ റീച്ചാർജിന് ശേഷം ഡാറ്റയും കോളുകളും ലഭ്യമാക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് റിലയൻസ് ജിയോ ഈ പുതിയ ഓഫർ പ്രഖ്യാപിച്ചത്. 94 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പേയ്മെന്റുകളും ജിയോ ഫൈ വാങ്ങാൻ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
പുതിയ ഓഫർ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് മൂന്ന് റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കാം. 199 രൂപയുടെ ഓഫറാണ് ഏറ്റവും വില കുറഞ്ഞത്. 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ റീച്ചാർജിന് ഒപ്പം ലഭിക്കുന്നത്. ഈ ഓഫർ ലഭിക്കുന്നതിന്, ഉപയോക്താവ് ഒരു ജിയോ പ്രൈം അംഗമായിരിക്കണം. പ്രൈം അംഗത്വം 99 രൂപയ്ക്ക് വാങ്ങാം. 140 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസുകളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

രണ്ടാമത്തെ ഓഫറിന്റെ വില 249 രൂപയാണ് ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. യഥാർത്ഥ പ്ലാൻ 28 ദിവസത്തെ സാധുതയാണ് നൽകുന്നത്. ഈ പ്ലാനിലും ഉപയോക്താവിന് 99 രൂപ വിലയുള്ള ജിയോ പ്രൈം അംഗത്വം എടുക്കേണ്ടി വരും. 112 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
മൂന്നാമത്തെ ഓഫറിന് 349 രൂപയാണ് വില. ഇത് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ 99 വിലയുള്ള ജിയോ പ്രൈം അംഗത്വവും നേടേണ്ടതുണ്ട്. 84 ദിവസത്തേക്ക് ഉപയോക്താവിന് പ്രതിദിനം 100 എസ്എംഎസും ലഭിക്കും.
പ്രീമിയം പ്ലാനുകളെച്ചൊല്ലി തര്‍ക്കം; ജിയോ-വോഡഫോണ്‍ ഐഡിയ പോര് മുറുകുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
