ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സബ്സ്ക്രൈബ് ചെയ്ത് സിനിമയും വെബ്സീരീസും കാണുന്ന കാലമാണിത്. പണ്ട് സാധാരണക്കാർക്ക് പോലും അറിയാതിരിരുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഇന്ന് ജനകീയമായിരിക്കുന്നു. നിലവിൽ ഒട്ടനവധി പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും ഇന്ത്യയുടെ സ്വന്തം നിർമ്മിതിയായ ഹോട്ട്സ്റ്റാറിന് ധാരാളം സബ്സ്ക്രൈബേഴ്സ് ഉണ്ട്. കാലാകാലങ്ങളിൽ ഹോട്ട്സ്റ്റാറിന് പലതരത്തിലുള്ള മാറ്റങ്ങളും വന്നിരുന്നു. അത്തരത്തിൽ വീണ്ടും ഹോട്ട്സ്റ്റാർ അടിമുടി മാറിയിരിക്കുന്നു.
ഡിസ്നി+ ഹോട്ട്സ്റ്റാറും ജിയോ സിനിമയും ലയിച്ച് 'ജിയോഹോട്ട്സ്റ്റാർ' എന്ന പുതിയ പേരിലാണ് പ്ലാറ്റ്‌ഫോം ഇപ്പോൾ പ്രവർത്തിക്കുന്നത്. നിലവിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചതോടെ, മത്സരങ്ങൾ ആസ്വദിക്കുന്നതിനായി ആരാധകർ സൗജന്യ സ്ട്രീമിംഗ് ഓപ്ഷനുകളും പ്രത്യേക ഓഫറുകളും തേടുന്നു. ജിയോയിൽ നിന്നും വിയിൽ നിന്നും ഏറ്റവും വിലകുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ 3 മാസത്തെ പ്രീമിയം ജിയോഹോട്ട്സ്റ്റാർ പൂർണ്ണമായും സൗജന്യമാണെന്നും ശ്രദ്ധേയമാണ്. ഓരോ പ്ലാനും വിശദമായി അറിയാം...
ജിയോയുടെ 195 രൂപയുടെ ഡാറ്റ പായ്ക്ക്
ജിയോ അടുത്തിടെ 195 രൂപയുടെ ക്രിക്കറ്റ് ഡാറ്റ പായ്ക്ക് പുറത്തിറക്കിയിട്ടുണ്ട്. ഇത് മൂന്ന് മാസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഡാറ്റ മാത്രമുള്ള ആഡ്-ഓൺ പ്ലാനിൽ 15 ജിബി 4 ജി/5 ജി ഡാറ്റയും ലഭ്യമാണ്, ഇതിൽ ജിയോഹോട്ട്സ്റ്റാർ മൊബൈൽ പ്ലാൻ സൗജന്യ ആക്‌സസ് നൽകുന്നു. പരസ്യമുള്ള പാക്കേജാണെങ്കിലും ഉപഭോക്താക്കൾക്ക് HD റെസല്യൂഷനിൽ പ്രോഗ്രാം കാണാൻ സാധിക്കും.
ജിയോയുടെ 949 രൂപയുടെ പ്ലാൻ
കഴിഞ്ഞ ആഴ്ചയാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി 4 ജി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5 ജി ഡാറ്റ എന്നിവ ലഭിക്കും.

വിയുടെ 151 രൂപയുടെ ഡാറ്റ പായ്ക്ക്
151 രൂപയുടെ ആഡ്-ഓൺ പ്ലാൻ, 4 ജിബി ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. പ്ലാനിൽ ഉപഭോക്താക്കൾക്ക് മൊത്തം 4 ജിബി ഡാറ്റ ലഭിക്കും. 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ പ്ലാനിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
VI യുടെ 169 രൂപ ഡാറ്റ പായ്ക്ക്
30 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ആകെ 8 ജിബി ഡാറ്റ ലഭിക്കും. 3 മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ വേർഷൻ്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
VI യുടെ 469 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
നിങ്ങൾ ഒരു സ്റ്റാൻഡേർഡ് പ്രീപെയ്ഡ് പ്ലാൻ തിരയുകയാണെങ്കിൽ, 469 രൂപയുടെ ഈ പ്ലാൻ മികച്ച ഓപ്ഷനായിരിക്കും. 28 ദിവസത്തെ വാലിഡിറ്റി, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത കോളുകൾ എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുന്നത്. 3 മാസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിലൂടെ ഉറപ്പാക്കാം. ബിഞ്ച് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളും സബ്‌സ്‌ക്രൈബർമാർക്ക് ലഭിക്കും.
എയർടെല്ലും, ബി.എസ്.എൻ.എല്ലും, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ എല്ലാ പ്ലാറ്റ്ഫോമുകളും സൗജന്യ സേവനങ്ങളും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ആളുകളെ ആകർഷിക്കുന്നു. നിലവിലെ പ്ലാനുകൾ ക്രിക്കറ്റ് ആസ്വാദകർക്ക് വലിയ ആശ്വാസം നൽകുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
