പേയ്‌മെന്റ് സേവനങ്ങള്‍ക്കായി റിലയന്‍സ് ജിയോ ആരംഭിച്ച ആപ്ലിക്കേഷനാണ് ജിയോ മണി (JioMoney). ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്‌റ്റോറിൽ നിന്നോ നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പേമെന്റ് ആപ്ലിക്കേഷനായ പേടിഎം മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ജിയോ മണിയും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകി വേണം ജിയോ മണി അക്കൗണ്ട് സൈൻ അപ്പ് ചെയ്യാൻ.
ബേസിക് അക്കൗണ്ട്, അഡ്വാൻസ്‌ഡ് അക്കൗണ്ട് എന്നിങ്ങനെ രണ്ട് തരം അക്കൗണ്ടുകളാണ് ജിയോ മണി വാഗ്ദാനം ചെയ്യുന്നത്. ബേസിക് അക്കൗണ്ട് വഴിയുള്ള ഇടപാടുകളുടെ പരിധി ഒരു മാസം 10,000 രൂപയാണ്. ഈ അക്കൗണ്ട് ഉപയോഗിക്കാൻ പ്രത്യേകമായി രേഖകളൊന്നും നൽകേണ്ടതില്ല. പ്രീമിയം അക്കൗണ്ട് ഉടമകൾക്ക് അവരുടെ ജിയോ മണി ആപ്ലിക്കേഷനിൽ മാസം 100,000 രൂപ വരെ സൂക്ഷിക്കാൻ കഴിയും. കൂടാതെ 100,000 രൂപയ്‌ക്ക് മുകളിൽ ഇടപാടുകളും നടത്താൻ കഴിയും. ജിയോ മണി വഴി നടത്തുന്ന ഇടപാടുകൾക്ക് കമ്പനി ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകം ചാർജുകളൊന്നും ഈടാക്കുന്നില്ല. നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി നിങ്ങളുടെ ജിയോ മണി അക്കൗണ്ടിലേക്ക് പണം ലോഡ് ചെയ്യാൻ കഴിയും.

ഉപഭോക്താക്കളുടെ ഫോൺ നഷ്‌ടപ്പെടുകയാണെങ്കിൽപ്പോലും ജിയോ മണി അക്കൗണ്ടിലെ പണം 100% സുരക്ഷിതമായിരിക്കും. ഉപഭോക്താക്കൾക്കനുവദിച്ച പാസ്‌വേഡ്, 4 അക്ക mPIN എന്നിവ ഉപയോഗിച്ച് മാത്രമേ ജിയോമണി അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയൂ. തുടർച്ചയായി 3 തവണ തെറ്റായ mPIN നൽകുകയാണെങ്കിൽ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി അക്കൗണ്ട് ലോക്ക് ചെയ്യും. എന്നിങ്ങനെയുള്ള കാരണങ്ങൾ നിരത്തിക്കൊണ്ട് പേയ്‌മെന്റ് സേവനങ്ങള്‍ക്കായുള്ള സുരക്ഷിത പ്ലാറ്റ്‌ഫോം ആണ് ജിയോ മണി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
