കൊച്ചി: കൊറോണവൈറസിന്റെ രണ്ടാം വ്യാപന ഘട്ടമാണിത്. നിയന്ത്രണങ്ങള്‍ എത്ര കടുപ്പിച്ചിട്ടും രോഗ വ്യാപനം തടയാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എട്ട് മുതല്‍ 16 വരെ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കടുത്ത നടപടികളിലേക്കാണ് സംസ്ഥാനം കടക്കുന്നത്. വീടുകളില്‍ ജോലിയും പഠനവുമെല്ലാം നടത്തേണ്ട അവസ്ഥ. ഇങ്ങനെ തുടര്‍ന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തൊന്നും തുറക്കാന്‍ സാധ്യതയില്ല.

ട്യൂഷന്, കോച്ചിങ് സെന്റുകളെല്ലാം ഇപ്പോള്‍ നിര്‍ത്തിവച്ചു, ഓണ്‍ലൈന്‍ പഠനത്തിലേക്ക് കടന്നു. കമ്പനി ജോലികളും വര്‍ക്ക് ഫ്രം ഹോം ആയി മാറി. കമ്പനികാര്യ മീറ്റിങ്ങുകള്‍ വെര്‍ച്വലായി. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമാകേണ്ട സമയമാണിതെന്ന് ചുരുക്കം. ഈ അവസരത്തിലാണ് ജിയോ കേരളത്തില്‍ തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചിരിക്കുകയാണ് കമ്പനി. സംസ്ഥാനത്തെ 12000 സൈറ്റുകളില്‍ മൂുന്ന് സ്പെക്ട്രങ്ങള് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിന്യസിച്ചു. ഇതോടെ ജിയോ വരിക്കാര്‍ക്ക് ഇന്റെര്‍നെറ്റ് വേഗത കൂടും. മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അനുമതി നേടിയിരുന്നു. നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി വേഗത കിട്ടുമെന്നാണ് ജിയോ അവകാശപ്പെടുന്നത്.
കേരളത്തില്‍ സേവനം മെച്ചപ്പെടുത്താനാണ് ജിയോയുടെ തീരുമാനം. ഇതാകട്ടെ മറ്റു പല ടെലികോം കമ്പനികള്‍ക്കും തിരിച്ചിടിയായേക്കും. ഈ മേഖലയില്‍ ശക്തമായ മല്‍സരത്തിനും വഴിയൊരുങ്ങും. ഇന്ത്യയില്‍ 40 കോടിയിലധികം ജിയോ വരിക്കാരുണ്ട്. കേരളത്തില്‍ ഒരു കോടിയിലധികവും. ഈ വര്‍ഷം കേരളത്തില്‍ 4ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
