360 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ വാർഷിക പ്ലാനുമായി റിലയൻസ് ജിയോ. 4,999 രൂപയുടെ ദീർഘകാല റീചാർജ്ജ് പ്ലാനാണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. 4,999 രൂപയുടെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ കോളുകള്‍, മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 12000 മിനിറ്റുകള്‍ എന്നിവ ലഭിക്കും. ഇത് കൂടാതെ പ്രതിദിനം നൂറ് എസ്എംഎസുകള്‍ സൗജന്യമായി അയയ്ക്കാം. ഒപ്പം ആകെ 350 ജിബി ഡാറ്റയും ലഭിക്കും. പ്ലാനില്‍ പ്രതിദിന ഡാറ്റാ ഉപയോഗ പരിധി ഉണ്ടാവില്ല.
350 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഡാറ്റാ വേഗം 64 കെബിപിഎസിലേക്ക് താഴും. 360 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ജിയോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാന്‍ കൂടിയാണിത്. നേരത്തെ പുതുവര്‍ഷത്തോടനുബന്ധിച്ച് റിലയൻസ് ജിയോ 2020 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. അതിനുപുറകെ 2121 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചു. 2,121 രൂപ പ്ലാൻ പ്രകാരം ജിയോ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ ലഭിക്കും. ഒരു വർഷം മൊത്തം 504 ജിബി ഡാറ്റ.

336 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഡാറ്റാ ആനുകൂല്യങ്ങള്‍ക്ക് പുറമേ, പുതിയ പ്രീപെയ്ഡ് പ്ലാനിൽ പരിധിയില്ലാത്ത ജിയോ-ടു-ജിയോ, ലാൻഡ്ലൈന്‍ വോയ്സ് കോളുകളും ജിയോ ഇതര കോളിംഗിന് 12,000 മിനിറ്റും നൽകുന്നുണ്ട്. കൂടാതെ ദിവസേന 100 എസ്എംഎസ് സന്ദേശങ്ങളും ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് പോലുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്ക് ഒരു കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഉണ്ട്. 2,121 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചതോടെ ഡിസംബറില്‍ ആരംഭിച്ച 2020 രൂപയുടെ പ്ലാന്‍ ജിയോ പിന്‍വലിക്കുകയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications