ദില്ലി: ടൈം മാഗസീന് പുറത്തുവിട്ട ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയില്‍ ഇ ലേണിംഗ് സ്റ്റാര്‍ട്ടപ്പായ ബൈജൂസും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെക്നോളജി വിഭാഗമായ ജിയോയും ഇടം നേടി. ഡിസ്റപ്റ്റേഴ്സ് വിഭാഗത്തിലാണ് ബൈജൂസ് ഇടം നേടിയത്. ഇന്നൊവേറ്റര്‍ വിഭാഗത്തിലാണ് ജിയോ ഇടം നേടിയത്.

അഡിഡാസ്, സൂം, ടിക് ടോക്, മോഡേണ, നെറ്റ്ഫ്ളിക്സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പമാണ് ജിയോ ഇടം നേടിയിരിക്കുന്നത്. വളരെ പെട്ടെന്ന് ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടാന്‍ ജിയോയ്ക്ക് സാധിച്ചിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ രാജ്യത്ത് 4 ജി ഡാറ്റ വാഗ്ദാനം ചെയ്തത് ജിയോ ആയിരുന്നു. ലോകത്ത് വമ്പന്‍ കമ്പനികളായ ഫേസ്ബുക്ക് അടക്കമുള്ളവര്‍ ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2000 കോടി ഡോളറിലധികമാണ് ജിയോ കഴിഞ്ഞ വര്‍ഷം മാത്രം സമാഹരിച്ച നിക്ഷേപം. 4.10 കോടി വരിക്കാര്‍ ഇപ്പോള്‍ ജിയോയ്ക്ക് ഉണ്ട്.
ഹുവാവെ, ടെസ്ല, ഷോപ്പിഫൈ, ഡിഡി ചക്സിംഗ് എന്നീ കമ്പനികള്‍ക്കൊപ്പമാണ് ബൈജൂസ് ഇടം നേടിയത്. ഇന്ത്യയില്‍ ഏറ്റവും ലാഭകരമായ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. കൊവിഡ് കാലത്ത് മാത്രം വലിയ വളര്‍ച്ചയാണ് കമ്പനി നേടിയെടുത്തത്. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം എട്ട് കോടിയിലധികം വര്‍ദ്ധിച്ചിരുന്നു. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സ്ഥാപകന്‍. ടെന്‍സന്റ്, ബ്ലാക്ക് റോക്ക് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ബൈജൂസില്‍ നിക്ഷേപം നടത്തിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
